ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞാൽ മതി; മാപ്പുപോലും പറയേണ്ട: നമ്പി നാരായണൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞാൽ മതി; മാപ്പുപോലും പറയേണ്ട: നമ്പി നാരായണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 06:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ISRO ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിനുപിന്നാലെ പ്രതികരിച്ച് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സത്യം പുറത്തുവരുമെന്നറിയാമായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതോടെ തന്റെ ജോലി കഴിഞ്ഞു. കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് വിഷമമില്ലെന്നും എന്നാൽ തന്റെ 20 വർഷത്തെ നീതിക്കായുള്ള പോരാട്ടം ചെറുതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

“1996 മെയ് 1 ന് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. 30 വർഷത്തോളം കേസുമായി മുന്നോട്ട് പോയി. 1998 ഏപ്രിൽ 28 ൽ സുപ്രീംകോടതി വിധിയിൽ ഇത് കള്ളക്കേസാണെന്ന് പറഞ്ഞിരുന്നു. കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള പോരാട്ടമായിരുന്നു പിന്നീട്. ഞാൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ചുമതലയുണ്ടായിരുന്നു. അത് കഴിഞ്ഞു. ആരാണ് ഇതിനുപിന്നിലെന്ന് കണ്ടെത്താൻ 20 വർഷത്തോളം പോരാട്ടം നടത്തി. സുപ്രീംകോടതിവരെ പോയി. അതൊരു ചെറിയ കാര്യമല്ല. വളരെയധികം ബുദ്ധിമുട്ടനുഭവിച്ചു” നമ്പി നാരായണൻ പറഞ്ഞു.

പലരും ഇത്തരത്തിലുള്ള കേസുകൾ മടുക്കുമ്പോൾ പകുതിയിൽ ഉപേക്ഷിച്ച് പോകുമെന്നും എന്നാൽ താൻ അതിന് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു . ഒരു പൗരനെതിരെയുള്ള പൊലീസ് അതിക്രമത്തിന് ഉദാഹരണമാണ് കേസെന്നും ദൈവത്തിനുമുന്നിൽ അവർക്കുള്ള ശിക്ഷ ലഭിച്ചെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പ്രതികരിച്ചു.

സിബി മാത്യു ഉൾപ്പടെയുള്ള പ്രതികൾ ജയിലിൽ പോകണമെന്ന ആഗ്രഹമില്ലെന്ന് നമ്പി നാരായണൻ പറഞ്ഞു. “അവർ ചെയ്തത് തെറ്റാണെന്ന് അവർക്ക് തോന്നിയാൽ മതി. മാപ്പുപോലും പറയണ്ട. ഞാൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുളളൂ”, അദ്ദേഹം പറഞ്ഞു. അതേസമയം വ്യാജരേഖ ചമച്ചുവെന്നുൾപ്പെടെയുള്ള കുറ്റപത്രത്തിലെ കാര്യങ്ങൾ ഗൗരവമുള്ളതാണെന്നും നമ്പി നാരായണൻ ചൂണ്ടിക്കാട്ടി.

Tags: CBINAMBI NARAYANANcharge sheetISRO Espionage case
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies