വിവിധ പരീക്ഷണങ്ങളിലൂടെ ഐഎസ്എസിൽ സമയം ചെലവഴിക്കുന്നത് ആസ്വദിക്കുകയാണെന്ന് സുനിത വില്ല്യംസ്; മടക്കയാത്ര ജൂലൈ അവസാനത്തോടെയെന്ന് നാസ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവിധ പരീക്ഷണങ്ങളിലൂടെ ഐഎസ്എസിൽ സമയം ചെലവഴിക്കുന്നത് ആസ്വദിക്കുകയാണെന്ന് സുനിത വില്ല്യംസ്; മടക്കയാത്ര ജൂലൈ അവസാനത്തോടെയെന്ന് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 09:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ബോയിംഗ് സ്റ്റാർലൈനറിൽ എത്രയും വേഗം തിരികെ മടങ്ങാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും. ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ സംവാദത്തിനിടെയാണ് മടക്കയാത്ര സംബന്ധിച്ച് തങ്ങൾ ശുഭാപ്തി വിശ്വാസത്തിലാണെന്ന് ഇരുവരും പറഞ്ഞത്. സ്റ്റാർലൈനർ ടീമിലും സ്‌പേസ്ഷിപ്പിലും ഇപ്പോഴും വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നായിരുന്നു മിഷൻ കമാൻഡർ കൂടിയായ ബുച്ച് വിൽമോറിന്റെ മറുപടി. തിരികെയുള്ള യാത്രയെക്കുറിച്ച് നല്ല ചിന്ത മാത്രമേ ഉള്ളു എന്നും, തങ്ങൾക്ക് യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലെന്ന് സുനിത വില്ല്യസും പ്രതികരിച്ചു.

വിവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഐഎസ്എസിൽ സമയം ചെലവഴിക്കുന്നത് തങ്ങൾ ആസ്വദിക്കുകയാണെന്നും ഇവർ പറയുന്നു. ഐഎസ്എസിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ സുരക്ഷിതമായി ഇടമായി സ്റ്റാർലൈനറിനെ മാറ്റുന്ന കാര്യവും ഇവർ പരിശോധിച്ചു. നാല് പേരോളം സ്റ്റാർലൈനറിന്റെ ഉള്ളിൽ തുടർന്നാൽ ഇതിന്റെ ലൈഫ് സപ്പോർട്ട് എപ്രകാരം പ്രവർത്തിക്കുമെന്നും സംഘം പരിശോധിച്ചു.

കഴിഞ്ഞ മാസം അഞ്ചാം തിയതി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ഇവർ കഴിഞ്ഞ ഒരു മാസത്തിലധികമായി ഐഎസ്എസിൽ തന്നെ തുടരുകയാണ്. ഒരാഴ്ചയ്‌ക്ക് ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറുകളെ തുടർന്ന് യാത്ര നീട്ടിവയ്‌ക്കുകയായിരുന്നു. ത്രസ്റ്ററിന്റെ തകരാറുകളും ഹീലിയം ചോർച്ചയും കാരണമാണ് മടക്കയാത്രയിൽ തടസ്സം നേരിട്ടത്. തിരിച്ച് വരവ് സംബന്ധിച്ച് അന്തിമ തിയതി ആയിട്ടില്ലെങ്കിലും, ജൂലൈ അവസാനത്തോടെ തന്നെ ഇരുവരേയും തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നാസ അധികൃതർ വ്യക്തമാക്കി.

വിക്ഷേപണത്തിന് മുൻപും ഹീലിയം ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഒരാഴ്ചയോളം താമസിച്ചാണ് വിക്ഷേപണം നടത്തിയത്. ബഹിരാകാശത്തേക്കുള്ള യാത്രയ്‌ക്കിടിൽ ഹീലിയം ചോർച്ച വീണ്ടും കണ്ടെത്തിയതും ആശങ്കയ്‌ക്ക് കാരണമായിരുന്നു. പ്രൊപ്പൽഷൻ സിസ്റ്റത്തിന് ഇതുവഴിയുണ്ടാകുന്ന സമ്മർദ്ദമാണ് ആശങ്കയ്‌ക്ക് ഇടയാക്കിയത്. ത്രസ്റ്ററിലുണ്ടായ പ്രശ്‌നങ്ങൾ ഡോക്കിംഗ് വൈകാനും കാരണമായി.

Tags: thruster malfunctionshelium leaksNASASunitha WilliamsFEATURED2Boeing StarlinerButch Wilmore
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies