ആകാശ് തില്ലങ്കേരി അഭ്യാസ യാത്ര നടത്തിയ ജീപ്പ് പൊലീസ് കസ്റ്റഡിയിൽ; പനമരം സ്റ്റേഷനിലെത്തിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആകാശ് തില്ലങ്കേരി അഭ്യാസ യാത്ര നടത്തിയ ജീപ്പ് പൊലീസ് കസ്റ്റഡിയിൽ; പനമരം സ്റ്റേഷനിലെത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 11:17 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പനമരം ടൗണിലൂടെ നമ്പർ പ്ലേറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തി ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പൊലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ് പൊലീസ് മലപ്പുറത്ത് നിന്നും പനമരത്തേക്ക് ജീപ്പ് എത്തിച്ചത്. കസ്റ്റഡിയിൽ എടുക്കും മുമ്പ് ജീപ്പിൽ വീണ്ടും രൂപമാറ്റം വരുത്തിയിട്ടുണ്ട്. ട്രാക്ടറിന് സമാനമായ ടയറുകളാണ് ജീപ്പിൽ ഘടിപ്പിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

ആകാശിന് ലൈസൻസ് ഇല്ലെന്ന് ഇന്നലെ കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ റിപ്പോർട്ട് നൽകിയിരുന്നു. ലൈസൻസ് ഉണ്ടെങ്കിൽ അത് റദ്ദാക്കാനായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ നീക്കം. വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആർസി റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി, രൂപമാറ്റം വരുത്തി, സീറ്റ് ബെൽറ്റ് ധരിച്ചില്ല, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് 45,000 രൂപയാണ് ആകാശിന് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയിരിക്കുന്നത്.

പനമരം ടൗണിലൂടെയാണ് തുറന്ന ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശും സുഹൃത്തുക്കളും വാഹനമോടിച്ചത്. സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചതോടെയാണ് വിവാദമായത്. നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന വീഡിയോ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിവാദമായപ്പോൾ മാത്രമാണ് വാഹനവകുപ്പ് വിഷയത്തിൽ ഇടപെട്ടതെന്ന വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആകാശിനെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായത്. മോട്ടോർ വാഹനവകുപ്പിനോട് സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു.

Tags: mvdjeepAakash Thillankeri
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies