“ഫോഴ്സാ കൊച്ചി”; കാൽപന്തിന്റെ ലോകത്തിലേക്ക് പൃഥ്വിരാജും; സൂപ്പർ ലീ​ഗ് കേരളയിൽ ടീമിന്റെ പേര് വെളിപ്പെടുത്തി താരം
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഫോഴ്സാ കൊച്ചി”; കാൽപന്തിന്റെ ലോകത്തിലേക്ക് പൃഥ്വിരാജും; സൂപ്പർ ലീ​ഗ് കേരളയിൽ ടീമിന്റെ പേര് വെളിപ്പെടുത്തി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 07:06 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരളത്തിലെ പ്രഥമ ഫുട്ബോൾ ലീ​ഗായ സൂപ്പർ ലീ​ഗ് കേരളയുടെ കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് ഉടമയും നടനുമായ പൃഥ്വിരാജ്. ‘ഫോഴ്‌സാ കൊച്ചി എഫ്.സി’ എന്നാണ് ടീമിന് നൽകിയിരിക്കുന്ന പേര്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

‘ഒരു പുതിയ അധ്യായം കുറിക്കാൻ “ഫോഴ്സാ കൊച്ചി” കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!’- പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കൊച്ചിയുടെ പേരില്‍ ഇറക്കുന്ന ടീമിന് നല്ല പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമത്തില്‍ നേരത്തെ പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിഹാസ താരങ്ങളെ അണിനിരത്തികൊണ്ട് കേരളത്തില്‍ തുടക്കം കുറിക്കുന്ന പുതിയ ഫുട്‌ബോള്‍ ലീഗില്‍ നേരത്തെ പൃഥ്വിരാജ് നിക്ഷേപം നടത്തിയിരുന്നു.

സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്ബോള്‍ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയത്. ഇതോടെ കേരളത്തിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്.

Tags: SUBprthviraj-football
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ ‘റൂട്ട്’ മാറ്റിയോ??

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

കടകംപള്ളിക്ക് എന്ത് ഹെൽമെറ്റ്, എന്ത് ഫൈൻ?? നിയമംലംഘിച്ച മുൻ മന്ത്രിക്ക് പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ

‘ഇന്ത്യയെ തകർക്കും, ക്ഷേത്രമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദിയിൽ മുൻ പാക് ആഭ്യന്തര മന്ത്രി, താൻ ‘ഹാഫിസ് സഈദിന്റെ അടിമ’യെന്ന് ഷെയ്ഖ് റഷീദ് അഹമ്മദ്

ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്ത്

ഗുട്ട്ഖയ്‌ക്കും പാൻ മസാലയ്‌ക്കും ഒരുവർഷത്തേക്ക് നിരോധനം; നിർമ്മാണവും വിൽപ്പനയും  പാടില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies