ശ്ശെടാ.. ഈ കറിവേപ്പില ആളു ചില്ലറക്കാരനല്ലാട്ടോ; കിടിലോൽക്കിടിലം ചമ്മന്തിയും തയ്യാറാക്കാം; ഇനി എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങൾ മാത്രമല്ല, ഒരൽപം രുചിയും..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശ്ശെടാ.. ഈ കറിവേപ്പില ആളു ചില്ലറക്കാരനല്ലാട്ടോ; കിടിലോൽക്കിടിലം ചമ്മന്തിയും തയ്യാറാക്കാം; ഇനി എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങൾ മാത്രമല്ല, ഒരൽപം രുചിയും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 07:54 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് കറിവേപ്പില. രുചിക്ക് പുറമേ നിരവധി ​ഗുണങ്ങളാണ് കറിവേപ്പില നൽകുന്നത്. ദഹനം മെച്ചപ്പെടുത്താനും ശരീരംഭാരം കുറയ്‌ക്കുന്നതിലുമൊക്കെ കറിവേപ്പില വലിയ പങ്ക് വ​ഹിക്കുന്നു.

ആവശ്യ പോഷകങ്ങളുടെയും കാത്സ്യം, ഇരുമ്പ് തുടങ്ങിയവയുടെയും കലവറയാണ് കറിവേപ്പില. ഇതിന്റെ ആൻ്റി ഓക്സി‍ഡന്റ് ​ഗുണങ്ങളും അത്ഭുതപ്പെടുത്തും. മുടിയുടെ ആരോ​ഗ്യത്തിനാവശ്യമായ അമിനോ ആസിഡുകളും ബീറ്റാ കരോട്ടിനുകളും ഇതിലടങ്ങിയിരിക്കുന്നു. ദിവസവും അഞ്ചോ ആറോ കറിവേപ്പില കഴിക്കുന്നത് നല്ലതാണെന്ന് വിദ​​ഗ്ധർ പറയുന്നു.

എന്നാൽ ​ഗുണമുണ്ടെന്ന് അറിഞ്ഞും അറിയാതെയും മിക്കവരും കറിവേപ്പിലയെ വലിച്ചെറിയുകയാണ് പതിവ്. കഴിക്കാനുള്ള മടിയാണ് ഇതിന് കാരണം. എന്നാൽ പോംവഴിയുണ്ട്, വെറുതെ ഇല നുള്ളി വിഭവങ്ങളിൽ‌ ചേർക്കുന്നതിന് പകരം കിടിലൻ ചമ്മന്തിയാക്കി കഴിച്ച് നോക്കൂ. ​ഗുണവും പോകില്ല, ആരോ​ഗ്യസമ്പന്നവുമാണ്. കറിവേപ്പില ചമ്മന്തിയുടെ കിടിലൻ റെസിപ്പി ഇതാ..

ചേരുവകൾ

  • കറിവേപ്പില-50 ഗ്രാം
  • കുരുകളഞ്ഞ വാളൻ പുളി -30 ഗ്രാം
  • ഉലുവ- ഒരു ടേബിൾ സ്പൂൺ
  • ചെറു ജീരകം-അര ടീസ്പൂൺ
  • കടലപരിപ്പ് -രണ്ട് ടേബിൾ സ്പൂൺ
  • കായപ്പൊടി -1/2 ടീസ്പൂൺ
  • മുളക്പ്പൊടി-4 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
  • ശർക്കര പൊടിച്ചത്- 2 ടേബിൾ സ്പൂൺ
  • വിനാഗിരി-3 ടേബിൾ സ്പൂൺ
  • എള്ളെണ്ണ
  • കടുക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • കാന്താരി മുളക്
  • കറിവേപ്പില
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

കറിവേപ്പില കഴുകി ഉണക്കിയെടുക്കണം. ഉണങ്ങിയതിന് ശേഷം മാത്രം ഇലകൾ അടർത്തുക. കുരു കളഞ്ഞ വാളൻ പുളിയിലേക്ക് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തെടുക്കുക.

ചട്ടിയിൽ എള്ളെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഉലുവ, ചെറുജീരകം, കടലപ്പരിപ്പ് എന്നിവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി തൊലി കളഞ്ഞതും കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക. ഇതിലേക്ക് മുളകുപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ചൂടായായ ശേഷം തീ അണയ്‌ക്കുക. നന്നായി തണുത്ത ശേഷം മിക്സിയിൽ ഈ കൂട്ടും പുളിയും ചേർത്ത് അരച്ചെടുക്കുക.

തുടർ‌ന്ന് വീണ്ടും ചട്ടിയിൽ എള്ളെണ്ണ ഒഴിച്ച് കടുക് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി എന്നിവ വഴറ്റുക. കാന്താരി മുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേർത്ത് ചൂടാക്കുക. അരച്ചുവച്ച കൂട്ട് ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ ശർക്കര പൊടിച്ചതും വിനാ​ഗിരിയും ചേർ‌ക്കാവുന്നതാണ്.

Tags: curry leafSUBCurry Leaf Chutney
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies