തൃശൂർ: അയോദ്ധ്യയിലെ സരയൂ നദീ തീരത്ത് അശോകവനം നട്ടു പിടിപ്പിക്കുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ സഹകരണത്തോടെ കേരളത്തിലെ വിദ്യാഭ്യാസ വികാസ കേന്ദ്രവും ബെംഗളൂരു അദമൃ ഫൗണ്ടേഷനും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വംശനാശം നേരിടുന്ന വൃക്ഷത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
അശോക വൃക്ഷത്തൈകളുമായി പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകരായ സുരേഷ് വനമിത്രയും ബിനുവും ഇന്ന് തൃശൂരിൽ നിന്ന് അയോദ്ധ്യയുടെ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കും. രാവിലെ 10.30-ന് തൃശൂർ ബ്രഹ്മസ്വം മഠം ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ യാത്രയയപ്പ് യോഗം ചേരും. ഉച്ചയ്‌ക്ക് 12-ന് ഗോരഖ്-രപ്തി സാഗർ എക്സ്പ്രസിലാണ് വൃക്ഷത്തൈകൾ അയോദ്ധ്യയിലേക്ക് കൊണ്ടുപോകുക.
വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശീയ സംയോജക് എ. വിനോദ്, സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ഇന്ദുചൂഡൻ, ഡൽഹി സംസ്കൃത സർവകലാശാല ഗുരുവായൂർ കേന്ദ്രം ഡയറക്ടർ ഡോ. ഷൈൻ , പി.എൻ ഉണ്ണിരാജൻ, അഡ്വ, ശശി കുമാർ എന്നിവർ പങ്കെടുക്കും.















