നാവികസേനയുടെ കരുത്ത് കൂടും; റഡാറിനെ കബളിപ്പിക്കാന്‍ ശേഷിയുള്ള രണ്ട് യുദ്ധക്കപ്പലുകൾ സെപ്റ്റംബറിൽ രാജ്യത്തെത്തും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികസേനയുടെ കരുത്ത് കൂടും; റഡാറിനെ കബളിപ്പിക്കാന്‍ ശേഷിയുള്ള രണ്ട് യുദ്ധക്കപ്പലുകൾ സെപ്റ്റംബറിൽ രാജ്യത്തെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്കായി റഷ്യയിൽ നിർമിക്കുന്ന രണ്ട് യുദ്ധക്കപ്പലുകൾ സെപ്റ്റംബറിൽ രാജ്യത്തെത്തും. ഐഎൻഎസ് തുഷിൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ കപ്പലാണ് സെപ്തംബറിൽ ഇന്ത്യൻ തീരമണയുക. ഐഎൻഎസ് തമാൽ എന്ന രണ്ടാം കപ്പൽ 2025 ഫെബ്രുവരിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നാവികസേന.

റഡാര്‍ കണ്ണില്‍ പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് റഷ്യയിൽ നിർമിക്കുന്നത്. ഗ്യാസ് ടര്‍ബൈന്‍ എഞ്ചിനുകളും ഇതിന്റെ സവിശേഷതയാണ്. 2016 ഒക്ടോബറിലാണ് നാല് യുദ്ധക്കപ്പലുകൾക്കായി ഒരു ബില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചത്. ഇതിൽ രണ്ടെണ്ണം റഷ്യയിൽ നിർമിക്കാനും ബാക്കി രണ്ടെണ്ണം ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമിക്കാനുമാണ് ധാരണയായത്.

റഷ്യന്‍ പ്രതിരോധ നിർമാണ കമ്പനിയായ റോസ്‌ബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഗോവ ഷിപ്പ്‌യാര്‍ഡിൽ കപ്പലുകള്‍ ഒരുങ്ങുന്നത്. 2027 ഓടെ ഈ കപ്പലുകള്‍ നാവിക സേനയ്‌ക്ക് കൈമാറും. നിലവില്‍ റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള റഷ്യന്‍ നിര്‍മിത ആറ് യുദ്ധക്കപ്പലുകള്‍ ഇന്ത്യയുടെ പക്കലുണ്ട്. താല്‍വാര്‍, തെഗ് ക്ലാസുകളില്‍ പെട്ടവയാണ് അവ. നാലെണ്ണം കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് കൂടും. പ്രോജക്ട് 1135.6 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

കൊവിഡ്, യുക്രെയ്ൻ സംഘർഷം, പടിഞ്ഞാറൻ ഉപരോധം എന്നിവ കാരണം കപ്പലുകളുടെ നിർമാണത്തിന് കാലതാമസം നേരിട്ടിരുന്നു. ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് റഷ്യ പദ്ധതി വേ​ഗത്തിലാക്കിയത്.

Tags: RussiaStealth frigatesINS TamalINS Tushil
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies