തിരുപ്പതി ലഡ്ഡുവിൽ നെയ്യ്ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 08:54 am IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ തിരുമല തിരുപ്പതി ദേവസ്വത്തിന് വിതരണം ചെയ്ത നെയ്യിൽ മായം ചേർത്തുവെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പശുവിൻ നെയ്യെന്ന പേരിൽ വിതരണം ചെയ്ത ഉൽപ്പന്നത്തിൽ പാം ഓയിൽ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ചേർത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.

സെപ്റ്റംബർ 17ന് കസ്റ്റഡിയിലെടുത്ത മംഗ്ലയെ വിശാഖപട്ടണത്തെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഇഡി അറിയിച്ചു.

പാം ഓയിലും രാസവസ്തുക്കളും ഉപയോഗിച്ചു
അഗ്മാർക്ക് സ്പെഷൽ ഗ്രേഡ് പശുവിൻ നെയ്യ് എന്ന നിലയിലാണ് സുകൃതി ഫുഡ്സ് തിരുമല ദേവസ്വത്തിന് ഉൽപ്പന്നം കൈമാറിയിരുന്നത്. എന്നാൽ യഥാർഥത്തിൽ പാം ഓയിൽ, പാം കേർണൽ ഓയിൽ എന്നിവയ്‌ക്കൊപ്പം വിവിധ രാസവസ്തുക്കളും ചേർത്താണ് നെയ്യ് തയ്യാറാക്കിയിരുന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

MG 90, മോണോഗ്ലിസറൈഡ്, മൈവാസറ്റ് സോഫ്റ്റ് 400, അസറ്റിക് ആസിഡ് തുടങ്ങിയ വസ്തുക്കളും കൃത്രിമ നെയ്യ് നിർമിക്കാൻ ഉപയോഗിച്ചിരുന്നതായി ഇഡി പറയുന്നു.

230 കോടിയുടെ ഇടപാട്; 96 കോടി രൂപയുടെ വ്യാജ നെയ്യ്  
2019 മുതൽ 2024 വരെയുള്ള കാലയളവിൽ സുകൃതി ഫുഡ്സ് തിരുമല തിരുപ്പതി ദേവസ്വത്തിന് ഏകദേശം 230 കോടി രൂപയുടെ നെയ്യ് വിതരണം ചെയ്തതായി ഇഡി അറിയിച്ചു.

ഇതിൽ ഏകദേശം 96 കോടി രൂപയുടെ മൂല്യമുള്ള നെയ്യ് മായം ചേർത്തതായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കേസിലെ ഗൂഢാലോചനയിൽ മംഗ്ലയ്‌ക്ക് പങ്കുണ്ടെന്നും ഇഡി വ്യക്തമാക്കി. കൃത്രിമ നെയ്യ് നിർമിക്കാൻ ഉപയോഗിച്ച രാസവസ്തുക്കളും മറ്റ് അസംസ്കൃത വസ്തുക്കളും മംഗ്ലയുടെ ഫാക്ടറി പരിസരത്ത് നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

മറ്റ് കമ്പനികൾ വഴിയും വിതരണം
ശ്രീ വൈഷ്ണവി ഡയറി സ്പെഷാലിറ്റീസ്, മൽഗംഗ മിൽക്ക് ആൻഡ് അഗ്രോ പ്രൊഡക്ട്സ്, എആർ ഡയറി ഫുഡ്സ് തുടങ്ങിയ കമ്പനികൾ വഴിയും മായം ചേർത്ത നെയ്യ് വിതരണം ചെയ്തിരുന്നു.

തിരുപ്പതി ലഡ്ഡുവിനായി വിതരണം ചെയ്ത നെയ്യിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെയും ഇഡി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ പ്രമോട്ടറും ഡയറക്ടറുമായ വിപിൻ ജയിനെയാണ് അന്വേഷണ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കൃത്രിമ നെയ്യ് വിതരണ ശൃംഖലയും കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇഡി തുടരുകയാണ്.

Tags: ArrestEDGheeThirupathi Laddu controversy
Share
Tweet
SendShare

More News from this section

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

കുനോയിൽ നിന്ന് വീണ്ടും സന്തോഷവാർത്ത! ഇന്ത്യയിൽ ജനിച്ച ചീറ്റ അമ്മയായി; ‘കെജിപി12’ന് പിറന്നത് നാല് കുഞ്ഞുങ്ങൾ; രാജ്യത്ത് ജനിച്ച ചീറ്റകൾ 36 ആയി

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് സഞ്ചിത പ്രധാന്‍ ദെ; നന്ദിഗ്രാമില്‍ നിര്‍ണായക നീക്കം

ചിപ്പ് ഡിസൈന്‍ മുതല്‍ ഫാബ് വരെ; സെമികോണ്‍ 2.0യിലൂടെ ഇന്ത്യയുടെ സെമികണ്ടക്ടര്‍ കുതിപ്പ്, ഒരു ലക്ഷം കോടി നിക്ഷേപ പ്രതിബദ്ധത: അശ്വിനി വൈഷ്ണവ്

പശ്ചിമേഷ്യ മുതല്‍ ഊര്‍ജം വരെ; മോദിയും യുഎഇ പ്രസിഡന്റും ഫോണില്‍ ചര്‍ച്ച ചെയ്തത് സുപ്രധാന വിഷയങ്ങള്‍

Latest News

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആൻറോയെ പിന്തുണച്ച് എ.കെ. ബാലൻ

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies