അലാം സ്വിച്ചിൽ തുടരെ അമർത്തി, ഫോണിലും വിളിച്ചു; രക്ഷപ്പെടില്ലെന്ന് കണ്ടപ്പോൾ മരണക്കുറിപ്പെഴുതി ലിഫ്റ്റിന്റെ കൈവരിയിൽ തൂക്കിയിട്ടെന്ന് രവീന്ദ്രൻ നായർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അലാം സ്വിച്ചിൽ തുടരെ അമർത്തി, ഫോണിലും വിളിച്ചു; രക്ഷപ്പെടില്ലെന്ന് കണ്ടപ്പോൾ മരണക്കുറിപ്പെഴുതി ലിഫ്റ്റിന്റെ കൈവരിയിൽ തൂക്കിയിട്ടെന്ന് രവീന്ദ്രൻ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 11:48 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ 42 മണിക്കൂറിലേറെ കുടുങ്ങി പുതുജീവിതത്തിലേക്കെത്തിയ രവീന്ദ്രൻ നായർ ഇതുവരെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. ലിഫ്റ്റ് തകരാർ ആയപ്പോൾ പല തവണ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് വരെ എഴുതിയെന്ന് അദ്ദേഹം പറഞ്ഞു.

മരണക്കുറിപ്പ് ബാ​ഗിൽ വച്ച് ലിഫ്റ്റിന്റെ കൈവരിയിൽ തൂക്കിയിട്ടു. മരണകാരണം എന്താണെന്ന് പുറംലോകത്തെ അറിയിക്കാനായിരുന്നു അത്തരത്തിൽ കുറിപ്പെഴുതിയതെന്നും രവീന്ദ്രൻ നായർ വ്യക്തമാക്കി. ലിഫ്റ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നില്ലെന്നും അത്തരത്തിലൊരു ബോർഡ് ഉണ്ടായിരുന്നെങ്കിൽ കയറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ലിഫ്റ്റ് പ്രവർത്തനരഹിതമാണെന്ന നോട്ടീസോ മുന്നറിയിപ്പുകളോ സ്ഥാപിച്ചിട്ടില്ലെന്നും രവീന്ദ്രൻ നായർ പറയുന്നു.

നടുവേദനയ്‌ക്ക് ചികിത്സ തേടിയാണ് ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെ അസ്ഥിരോ​ഗ വിഭാ​ഗത്തിൽ ചികിത്സയ്‌ക്കെത്തിയത്. ഒന്നാം നിലയിലേക്ക് പോകാനായാണ് ലിഫ്റ്റിൽ‌ കയറിയത്. പെടുന്നനെ ലിഫ്റ്റ് പ്രവർത്തന രഹിതമാവുകയായിരുന്നു. ഉടനെ അലാം സ്വിച്ചിൽ നിരവധി തവണ അമർത്തിയെങ്കിലും ആരുമെത്തിയില്ല. ലിഫ്റ്റിൽ കുടുങ്ങിയെന്നറിഞ്ഞ വെപ്രാളത്തിൽ‌ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടി. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പിതാവിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ ഹരിശങ്കർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ലിഫ്റ്റിൽ ഉണ്ടാവുമെന്ന് കരുതിയില്ലെന്ന് മകൻ പറഞ്ഞു. ലിഫ്റ്റ് തറയിൽ നിന്ന് ഉയർന്ന് നിന്നിട്ടും ആരും നോക്കിയില്ല. ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് ലിഫ്റ്റ് ഓപ്പറേറ്റർ നൽ‌കിയ വിശദീകരണം. നിരവധി രോ​ഗികളെത്തുന്ന ഒപി വിഭാ​ഗത്തിന് സമീപമുള്ള ലിഫ്റ്റാണ് തകരാറിലായത്. സർക്കാരിന്റെ അനാസ്ഥയുടെ മറ്റൊരു നേർചിത്രം കൂടിയാണ് മറനീക്കി പുറത്തുവന്നത്.

Tags: liftRaveendran NairThiruvanathapuram Medical College
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies