എന്നെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ 'ചെറുപ്പം'; മമ്മൂട്ടി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ‘ചെറുപ്പം’; മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 02:46 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എംടി വാസുദേവൻ നായരുടെ ചെറുപ്പമാണ് ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നതെന്ന് മമ്മൂട്ടി. മനോരഥങ്ങൾ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. എംടി വാസുദേവൻ നായർ എഴുതിയ തിരക്കഥകളുടെ അടിസ്ഥാനത്തിലൊരുങ്ങുന്ന ചിത്രമാണ് മനോരഥങ്ങൾ. മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ..

“അദ്ദേഹത്തിനുള്ളിലെ ചെറുപ്പമാണ് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നത്. ആ ചെറുപ്പം എല്ലാകാര്യങ്ങളിലും അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. സമകാലീന രാഷ്‌ട്രീയ, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളിൽ എല്ലാം അദ്ദേഹം അപ്ഡേറ്റഡാണ്. ലോകത്തെ വിവിധ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങളും അദ്ദേഹം വായിക്കുന്നു, അതിനെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നു.

ഒരിക്കൽ എംടി, എനിക്ക് തരാൻ പറഞ്ഞ് ഒരു പുസ്തകം കൊടുത്തയച്ചിരുന്നു. രണ്ടാം മഹായുദ്ധ കാലത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയിട്ടുള്ള ഫിക്ഷനാണത്. അശ്വതിയാണ് (എംടിയുടെ മകൾ) അത് കൊടുത്തയച്ചത്. എംടി എനിക്ക് നൽകാൻ പറഞ്ഞ രണ്ട് പുസ്തകങ്ങളിൽ ഒന്നായിരുന്നു അത്. പുസ്തകം ലഭിച്ചപ്പോൾ ഞാൻ അത് വീട്ടിൽ കൊണ്ടുവച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ മകൾ അതെടുത്ത് പൂർണമായും വായിച്ചു. നല്ല കട്ടിയുള്ള വലിയ പുസ്തകമാണത്.

എന്റെ മകൾ ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹം. ഞാനും അദ്ദേഹവും തമ്മിൽ വലിയ പ്രായവ്യത്യാസമില്ലെങ്കിലും എന്റെ മകളും അദ്ദേഹവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. എന്നിട്ടും അവർ വായിക്കുന്ന, അറിയുന്ന സാഹിത്യകാലത്തും ജീവിക്കുന്നയാളാണ് അ​ദ്ദേഹം. അത്രമാത്രം അപ്ഡേറ്റഡാണ് എംടി.”- മമ്മൂട്ടി പറഞ്ഞുനിർത്തി.

Tags: MAMMOOTTYmt vasudevan nairmt
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies