ധോണിയും കോലിയും ചേർന്ന് കരിയർ തകർത്തു; ​ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണിയും കോലിയും ചേർന്ന് കരിയർ തകർത്തു; ​ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 03:40 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ടീമിൽ നേരിട്ട വെല്ലുവിളികളെയും പ്രതിസന്ധികളെയും കുറിച്ച് മനസ് തുറന്ന് വെറ്ററൻ താരം അമിത് മിശ്ര. ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താരം ദേശീയ ടീമിൽ നിന്ന് ഏറെക്കാലമായി പുറത്തായിട്ട്. പരിക്കുകളും ടീം സെലക്ഷനുമാണ് തന്റെ ദേശീയ ടീമിലെ കരിയർ നശിപ്പിച്ചതെന്ന് പറയുകയാണ് സ്പിന്നർ. അനിൽ കുംബ്ലെ നായകനായിരുന്നപ്പോഴാണ് മിശ്ര ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ധോണിയുടെയും കോലിയുടെയും നായകത്വത്തിലും മിശ്ര കളിച്ചിട്ടുണ്ട്. 22 ടെസ്റ്റ്, 36 ഏക​​ദിനം, 10 ടി20 കളിലും ഇന്ത്യൻ കുപ്പായം അണിഞ്ഞു. ഒരു അഭിമുഖത്തിലാണ് തന്നെ ടീമിൽ നിന്ന് തഴഞ്ഞതിനെക്കുറിച്ച് മിശ്ര വെളിപ്പെടുത്തൽ നടത്തിയത്.

“ടീം സെലക്ഷനിൽ പിച്ചിലെ കഴിവ് മാത്രം പോര, ക്യാപ്റ്റന്റെ ഇഷ്ടം കൂടി വേണം. ക്യാപ്റ്റനാണ് പ്ലേയിം​ഗ് ഇലവനെ തീരുമാനിക്കുന്നത്. എനിക്ക് ധോണിയുമായി നല്ല അടുപ്പമുണ്ടായിരുന്നു. പക്ഷേ ഞാൻ രണ്ടു തവണ ചോദിച്ചു എന്തുകൊണ്ടാണ് എന്നെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന്. ടീമിന്റെ കോമ്പിനേഷനുകളിൽ ഞാൻ പൊരുത്തപ്പെടുന്നില്ലെന്നാണ് അദ്ദേഹം മുറപടി നൽകിയത്’.

“എനിക്ക് വിശ്രമം അനുവദിച്ചുവെന്ന് പിന്നീട് അറിഞ്ഞു. എന്നാൽ ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. ആ സമയത്ത് ഞാൻ 10 ടെസ്റ്റ് പോലും കളിച്ചിരുന്നില്ല. അതിനാൽ വിശ്രമം ചോദിക്കാൻ ഒരു കാരണവുമുണ്ടായിരുന്നില്ല. ധോണിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഒരു സാഹചര്യമായിരുന്നില്ല എനിക്ക്. ഞാൻ പരിശീലകനോട് ചോദിച്ചു. എന്നാൽ ധോണിയോട് നേരിട്ട് ചോദിക്കാനാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അതിന് സാധിക്കില്ലെന്ന് തോന്നി. വീണ്ടും ഞാൻ പരിശീലകനോട് ചോദിച്ചപ്പോൾ. നിങ്ങൾക്ക് അവർ വിശ്രമം അനുവദിച്ചു എന്നാണ് പറഞ്ഞത്’.

“ഐപിഎൽ സമയത്ത് ദേശീയ ടീമിലെ എന്റെ ഭാവിയെക്കുറിച്ച് മാനേജ്മെന്റിനോട് ചോദിച്ചു. അവർ തിരികെ വരാനുള്ള സാദ്ധ്യതകളുണ്ടെന്ന് വ്യക്തമാക്കി. 2016 ലെ ശ്രീലങ്കൻ പരമ്പരയിലെ എന്റെ തിരിച്ചുവരവിന് കോലിയുടെ നിർണായക പങ്കുണ്ടായിരുന്നു. ഞാൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടായിരുന്നു, ശ്രീലങ്കൻ സാഹചര്യങ്ങളിൽ കാര്യക്ഷമതയുള്ള ഒരു ലെഗ് സ്പിന്നറെ ടീമിന് ആവശ്യമായിരുന്നു. ഞാൻ ടീമിൽ തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തോടൊപ്പം പരിശീലിക്കണമെന്ന് കോലി എന്നോട് പറഞ്ഞു.

എനിക്ക് അദ്ദേഹത്തെപ്പോലെ ഭാരം ഉയർത്താൻ കഴിയില്ലെങ്കിലും അദ്ദേഹം ശുപാർശ ചെയ്യുന്ന മറ്റേതെങ്കിലും പരിശീലനത്തിന് ഞാൻ തയ്യാറാണെന്ന് ഞാൻ വിശദീകരിച്ചു,”എന്നാൽ, പിന്നീട് എന്റെ ഭാവിയെക്കുറിച്ച് കോലിയോട് വീണ്ടും ചോദിച്ചപ്പോൾ എനിക്ക് വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഞാൻ അദ്ദേഹത്തിന് സന്ദേശമയയ്‌ക്കുക പോലും ചെയ്‌തു, പക്ഷേ അദ്ദേഹം വാചകം വായിച്ചെങ്കിലും ഒരു മറുപടി നൽകിയില്ല’.— മിശ്ര വെളിപ്പെടുത്തി.

Tags: AccusesdestroyingVIRAT KOHLIms dhoniCareerFormerSpinner
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies