മുംബൈയിൽ നിന്ന് കേരളത്തിലേക്കുളള ട്രെയിനുകൾ പൻവേലിലേക്ക് മാറ്റാൻ നീക്കമെന്ന് സൂചന; പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് മലയാളി പാസഞ്ചേഴ്സ് അസോസിയേഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മുംബൈയിൽ നിന്ന് കേരളത്തിലേക്കുളള ട്രെയിനുകൾ പൻവേലിലേക്ക് മാറ്റാൻ നീക്കമെന്ന് സൂചന; പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് മലയാളി പാസഞ്ചേഴ്സ് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 07:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈയിൽ നിന്ന് നിത്യേന കേരളത്തിലേക്കുളള ട്രെയിനുകൾ പൻവേലിലേക്ക് മാറ്റാനുള്ള നീക്കവുമായി റെയിൽവേ മുന്നോട്ടുപോയാൽ നഗരത്തിലെ എല്ലാ മലയാളികളേയും സംഘടിപ്പിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഫെയ്മ മഹാരാഷ്‌ട്രാ മലയാളി റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ. കുറച്ചു നാളുകളായി നേത്രാവതി എക്‌സ്പ്രസ്, മത്സ്യഗന്ധാ എക്‌സ്പ്രസ് ട്രെയിനുകൾ വിവിധ സാങ്കേതിക വിഷയങ്ങൾ ഉന്നയിച്ച് പൻവേലിലേക്കു മാറ്റിയതിന്റെ ദുരിതം യാത്രക്കാർ അനുഭവിക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി.

വെസ്റ്റേൺ ലൈനിലെ ദഹാനു മുതൽ ചർച്ച് ഗേറ്റ് വരെയും സെൻട്രൽ ലൈനിലെ സിഎസ്ടി മുതൽ കസാറ / കർജത് വരെയുമുള്ള മലയാളികളായ യാത്രക്കാർ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . മെഗാ ബ്ലോക്ക് ദിവസങ്ങളിൽ 4000 – 5000 രൂപ ടാക്‌സി വാടക നൽകിയാണ് പലരും ട്രെയിനിൽ കയറാൻ പനവേലിൽ എത്തിച്ചേരുന്നത്. കൂടുതൽ വണ്ടികൾ ഇതേരീതിയിൽ മാറ്റാനാണ് റെയിൽവേയുടെ ശ്രമമെങ്കിൽ ശക്തമായ സമരനടപടികളിലേക്ക് സംഘടന പോകുമെന്ന് പ്രസിഡന്റ് ശശികുമാർ നായരും ശിവപ്രസാദ് കെ നായരും പറഞ്ഞു.

ഇക്കാര്യമടക്കം വിവിധപ്രശ്‌നങ്ങൾ റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞദിവസം സംഘടനാപ്രതിനിധികൾ മധ്യറെയിൽവേ ചീഫ് പാസഞ്ചേഴ്‌സ് ട്രാൻസ്‌പോർട്ടേഷൻ മാനേജർ കുശാൽ സിങ്ങിനെക്കണ്ട് സംസാരിച്ചിരുന്നു. തുടർന്ന്, സംഘം ഡെപ്യൂട്ടി ചീഫ് ഓപ്പറേഷൻസ് മാനേജർ മനോജ് കുമാർ ഗോയലിനേയും സന്ദർശിച്ച് യാത്രാപ്രശ്‌നങ്ങൾ അവതരിപ്പിച്ചു.

നേത്രാവതി എക്‌സ്പ്രസും മത്സ്യഗന്ധ എക്‌സ്പ്രസും താത്കാലികമായി മാത്രമാണ് പൻവേലിലേക്ക് മാറ്റിയതെന്നും ഉടൻതന്നെ അവ എൽടിടിയിലേക്കു മാറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകിയതായി പ്രതിനിധികൾ പറഞ്ഞു. ദീപാവലി, ശബരിമല, ക്രിസ്മസ് സീസണുകളിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.പി. അശോകൻ, കുഞ്ഞികൃഷ്ണൻ, കേശവൻ എ. മേനോൻ, ബൈജു സാൽവിൻ, ബോബി സുലക്ഷണ, മായാദേവി എന്നിവരാണ് പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നത്.

Tags: Kerala Train ServiceMumbaiRailwayമുംബൈഫെയ്മമലയാളി റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻപൻവേലി
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies