അവധി ചോദിച്ച് അപേക്ഷ, ഭീഷണി, അസഭ്യം ഒടുവിൽ കളക്ടർ രാജി വെക്കണമെന്ന് പ്രതിഷേധവും; രക്ഷിതാക്കളെ വിളിച്ചു വരുത്തി പത്തനംതിട്ട കളക്ടർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവധി ചോദിച്ച് അപേക്ഷ, ഭീഷണി, അസഭ്യം ഒടുവിൽ കളക്ടർ രാജി വെക്കണമെന്ന് പ്രതിഷേധവും; രക്ഷിതാക്കളെ വിളിച്ചു വരുത്തി പത്തനംതിട്ട കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 06:33 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കനത്ത മഴയിലും അവധി പ്രഖ്യാപിക്കാത്ത ജില്ലാ കളക്ടറോട് രോഷപ്രകടനവുമായി വിദ്യാർത്ഥികൾ. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന് നേരെയാണ് കുട്ടികളുടെ അതിരുവിട്ട രോഷപ്രകടനം ഉണ്ടായത്. അസഭ്യപ്രയോഗം മുതൽ ആത്മഹത്യാഭീഷണി വരെയുണ്ടായിരുന്നുവെന്ന് കളക്ടർ പുഞ്ചിരിയോടെ പറയുന്നു.

15 വയസിന് താഴെയുള്ള വിദ്യാർത്ഥികളാണ് സന്ദേശങ്ങൾ അയക്കുന്നത്. സംഭവത്തിൽ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വിളിച്ചുവരുത്തി കളക്ടർ ഉപദേശിച്ചുവിട്ടു.

കുട്ടികളുടെ സന്ദേശങ്ങൾ തമാശയായിട്ടാണ് എടുത്തിരുന്നതെന്ന് കളക്ടർ പറഞ്ഞു. ചില സന്ദേശങ്ങൾ സഭ്യമല്ലാത്ത രീതിയിലായിരുന്നു. പേഴ്‌സണൽ അക്കൗണ്ടിലേക്കും ഇത്തരത്തിലുള്ള സന്ദേശങ്ങൾ എത്തിയതോടെയാണ് സൈബർ സെല്ലിനെ സമീപിച്ച് വിശദാംശങ്ങൾ ശേഖരിച്ചതെന്ന് കളക്ടർ പറഞ്ഞു.

ചെറിയ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് രക്ഷിതാക്കളെ വിളിച്ച് മുന്നറിയിപ്പ് നൽകിയത്. അവധി നൽകാത്ത കളക്ടർ രാജിവെക്കണമെന്നും അവധി തന്നില്ലെങ്കിൽ സ്‌കൂളിൽ പോകില്ല, തന്റെ അവസാനത്തെ ദിവസമായിരിക്കും ഇതെന്നും ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് കളക്ടർക്ക് ലഭിച്ചത്.

ഇത്തരം ഫോൺകോളോ മറ്റ് സന്ദേശങ്ങളോ വന്നാൽ ഇനിയും കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. എങ്ങനെയാണ് അവധി പ്രഖ്യാപിക്കുന്നത് എന്നതിന് പ്രോട്ടോകോൾ നിലനിൽക്കുന്നുണ്ടെന്ന് പ്രേം കൃഷ്ണൻ പറഞ്ഞു.

റെഡ് അലേർട്ട് ആണെങ്കിൽ അവധി പ്രഖ്യാപിക്കുന്നതിൽ തെറ്റില്ല. മറ്റ് അലേർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തഹസീൽദാർമാരിൽ നിന്നും വില്ലേജ് ഓഫീസർമാരിൽ നിന്നും റിപ്പോർട്ട് തേടിയതിന് ശേഷമാണ് അവധി പ്രഖ്യാപിക്കുന്നത്. കളക്ടർമാരുടെ പേജുകളിൽ അവധി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ ബഹളം സ്ഥിരമാണെന്നും ഇത്തരം പ്രവർത്തിയിലൂടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തരുതെന്നും പ്രേം കൃഷ്ണൻ പറഞ്ഞു.

Tags: holidaysPrem Krishnan IAScollectorpathanamthittarain alert
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies