ചെന്നൈ: കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസിനുണ്ടായ സാങ്കേതിക തകരാറിൽ ലോകം മുഴുവൻ സ്തംഭിച്ച അവസ്ഥയായിരുന്നു. അന്താരാഷ്‌ട്ര വിമാന സർവ്വീസുകളെ അടക്കം ബാധിച്ചപ്പോഴും ഇന്ത്യൻ റെയിൽവെയിൽ ഒരൊറ്റ ട്രെയിൻ സർവീസ് പോലും മുടങ്ങിയില്ല. എന്തുകൊണ്ടാണ് മൈക്രോസോഫ്റ്റ് തകരാർ ഇന്ത്യൻ റെയിൽവെ ബാധിക്കാതിരുന്നത്?
മൈക്രോസോഫ്റ്റ് തകരാർ ഇന്ത്യൻ റെയിൽവെ ബാധിച്ചിട്ടില്ലെന്നാണ് മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരോറ്റ ട്രെയിൻ സർവീസ് പോലും മുടങ്ങിയിട്ടില്ല. ലോക്കൽ, എക്സ്പ്രസ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും തടസവും നേരിട്ടിട്ടില്ല.
റെയിൽവെയുടെ ഇങ്ങനെയുള്ള എല്ലാ സേവനങ്ങളും 1999ൽ വികസിപ്പിച്ച സിആർഐഎസ് പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് നടക്കുന്നത്. Y2K പ്രതിസന്ധിയുടെ സമയത്തായിരുന്നു പുതിയ സിസ്റ്റത്തിലേക്ക് മാറിയത്. സോഫ്‌റ്റ്‌വെയറിൽ ആവശ്യമായ പരിഷ്‌ക്കരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് റെയിൽവെ ഈ സിസ്റ്റം കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഈ സംവിധാനം മൂലമാണ് മൈക്രോസോഫ്റ്റ് തകരാർ റെയിൽവെ സേവനങ്ങളെ ബാധിക്കാതിരുന്നത്.
2000ത്തിന് മുൻപ് നിർമ്മിച്ച പഴയ കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ ഉള്ള ഒരു പ്രശ്നമായിരിന്നു (ബഗ്ഗ്) ഇയർ 2000 പ്രോബ്ലം. ഈ പ്രശ്നത്തെ വൈ ടു കെ പ്രോബ്ലം (Y 2 K) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.















