ജോലി തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങി; മടങ്ങിവരവ് കാത്ത് 14 ഇന്ത്യക്കാർ കൂടി; നടപടികൾ വേഗത്തിലാക്കി എംബസി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലി തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങി; മടങ്ങിവരവ് കാത്ത് 14 ഇന്ത്യക്കാർ കൂടി; നടപടികൾ വേഗത്തിലാക്കി എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ന്യൂഡൽഹി: തട്ടിപ്പ് സംഘങ്ങൾ ജോലിവാഗ്‌ദാനം ചെയ്ത് കംബോഡിയയിലേക്ക് കടത്തിയ ഇന്ത്യക്കാരിൽ മടങ്ങിയെത്താനുള്ളത് 14 പേരെന്ന് റിപ്പോർട്ട്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും എത്രയും പെട്ടന്ന് മടക്കിക്കൊണ്ടുവരുമെന്നും എംബസി അധികൃതർ അറിയിച്ചു.

തട്ടിപ്പിൽ അകപ്പെട്ടവരിൽ കൂടുതലാളുകളും ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളാണ്. കംബോഡിയയിൽ കുടുങ്ങിയ ഇവർ നിയമവിരുദ്ധമായ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരായിരുന്നു. കംബോഡിയ പൊലീസ് രക്ഷപ്പെടുത്തിയ ഇവർ നിലവിൽ ഒരു സന്നദ്ധ സംഘടനാ സ്ഥാപനത്തിലാണ് കഴിയുന്നത്. 5000 ൽ അധികം ഇന്ത്യക്കാരാണ് ഇത്തരത്തിൽ തൊഴിൽ തട്ടിപ്പിനിരയായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ 250 ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി തിരികെ രാജ്യത്ത് എത്തിക്കാൻ കഴിഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു.

നിയമാനുസൃതമായ ജോലിയാണ് ഇവർക്ക് വാഗ്‌ദാനം ചെയ്തിരുന്നതെങ്കിലും നിയമവിരുദ്ധമായ ഓൺലൈൻ ടാസ്ക്കുകളിൽ ഇവർക്ക് പങ്കാളികളാകേണ്ടി വന്നതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു. കംബോഡിയയിൽ എത്തുമ്പോൾ തന്നെ തട്ടിപ്പ് സംഘം ഇവരുടെ പാസ്പോർട്ടുകൾ കൈവശപ്പെടുത്തുകയും തുടർന്ന് സൈബർ സ്കാമിങ് കാൾ സെന്ററുകളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇന്ത്യക്കാരെ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്.

കഴിഞ്ഞ വർഷം അവസാനം ഒരു മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ തന്റെ 67 ലക്ഷത്തിലധികം രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകിയതോടെയാണ് ഈ വൻ തട്ടിപ്പിനെക്കുറിച്ച് പുറംലോകം അറിയുന്നത്. കംബോഡിയയിലേക്ക് ജോലിക്കായി പോകുന്നവർക്കായി ഇന്ത്യൻ എംബസിയും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകരമുള്ള ഏജൻ്റുമാർ മുഖേന മാത്രം ജോലി ഉറപ്പാക്കണമെന്ന് എംബസി അറിയിച്ചു.

Tags: indian embassyJob ScamCyber FraudCombodiaIndians. repatriatiion
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies