അപകട സ്ഥലം സന്ദർശിക്കാതെ കര്‍ണാടക മുഖ്യമന്ത്രി; കാണാതായത് 10 പേരെ: 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി, ഷിരൂരിൽ രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപകട സ്ഥലം സന്ദർശിക്കാതെ കര്‍ണാടക മുഖ്യമന്ത്രി; കാണാതായത് 10 പേരെ: 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി, ഷിരൂരിൽ രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 09:22 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. പത്ത് പേരെ കാണാനില്ലെന്ന പരാതിയാണ് ഇതുവരെ ലഭിച്ചതെന്നും മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്നുമാണ് ജില്ലാ കളക്ടർ പറയുന്നത്. രക്ഷാ പ്രവർത്തനത്തിനിടയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായെന്നും അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. പത്തു പേരെ കാണാനില്ലെന്നാണ് ഇതുവരെ പരാതി ലഭിച്ചത്. ഏഴു പേരെ കണ്ടെത്തി. മൂന്നു പേർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. എൻഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് തുടങ്ങിയവരെത്തി ദൗത്യം ഏകോപിപ്പിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

സ്ഥലത്ത് നിന്നും മണ്ണ് നീക്കം ചെയ്ത് കൊണ്ടിരിക്കുകയാണ്. രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രമന്ത്രി എച്ച്.‍ഡി.കുമാരസ്വാമി ഇന്ന് ഷിരൂരിലെത്തിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുവരെ അപകട സ്ഥലം സന്ദർശിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

മലയാളിയായ ലോറി ഡ്രൈവർ അർജ്ജുൻ ഉൾപ്പെടെയുളളവരെയാണ് ഇനിയും കണ്ടെത്താനുളളത്. തടി ലോഡുമായി കേരളത്തിലേക്ക് വരികയായിരുന്ന അർജ്ജുൻ ലോറി നിർത്തി വിശ്രമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതും അപകടത്തിൽപെടുന്നതും. അർജ്ജുനെ കണ്ടെത്തണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ കർണാടക അധികൃതർ ആദ്യദിവസങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണ് തെരച്ചിൽ സജീവമാക്കിയത്.

Tags: KarnatakaUthara kannada
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies