രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിൽ (ആർഐഎംസി) എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാവുന്നതാണ്.
പ്രവേശന സമയം ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് ജയിച്ചിരിക്കുകയോ വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡെറാഡൂണിലെ ആർഐഎംസിയിൽ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കാം. എൻഡിഎ/നേവൽ അക്കാദമി പ്രവേശത്തിനുള്ള യു.പി.എസ്.സി പരീക്ഷ ലക്ഷ്യമിട്ട് പരിശീലനവുമുണ്ട്. പെൺകുട്ടികൾക്കും അപേക്ഷിക്കാം.
ഡിസംബറിൽ തിരുവനന്തപുരത്ത് വച്ച് എഴുത്തു പരീക്ഷ നടത്തും. യോഗ്യത നേടുന്നവർക്ക് വൈവ നടത്തും. ബുദ്ധിശക്തി, വ്യക്തിത്വം, ആശയവിനിമയശേഷി എന്നിവ വിലയിരുത്തും. ഇതിൽ വിജയിക്കുന്നവനർക്ക് മിലിറ്ററി ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയരാകണം.
തപാൽ മുഖനേയാണ് അപേക്ഷ നൽകേണ്ടത്. ഡെറാഡൂണിൽ നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നിർദ്ദിഷ്ടിത രേഖകൾ സഹിതം സെപ്റ്റംബർ 30-നകം സെക്രട്ടറി, പരീക്ഷാഭവൻ., പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിലേക്ക് അയയ്‌ക്കുക. കൂടുതൽ വിവരങ്ങൾക്ക് rimc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.















