റെഡി ടു ഈറ്റ് സാലഡ് ജീവന് ആപത്ത്; സാൽമൊണല്ല അടക്കമുള്ള ബാക്ടീരിയകൾ നിരവധി: പഠന റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

റെഡി ടു ഈറ്റ് സാലഡ് ജീവന് ആപത്ത്; സാൽമൊണല്ല അടക്കമുള്ള ബാക്ടീരിയകൾ നിരവധി: പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 01:08 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : റെഡി ടു ഈറ്റ് സാലഡുകളിൽ മാരക രോഗമുണ്ടാക്കാൻ കഴിവുള്ള ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടാകാമെന്ന് പഠനം. ഫൂഡ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണമേന്മയും, അതിലുള്ള രോഗാണുക്കളുടെ സാന്നിധ്യവും കണക്കാക്കിയാണ് ഈ വിവരങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത്. ബ്രസീലിലാണ് ഈ പഠനം നടത്തിയത്.

2000ത്തിനും 2021നും ഇടയിൽ ബ്രസീലിൽ പല സമയങ്ങളിലായി ഭക്ഷ്യവിഷബാധ പടർന്നുപിടിച്ച കാര്യം ഉൾപ്പെടെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. വിറ്റാമിനുകൾ, നാരുകൾ എന്നിവ ധാരാളമായി ലഭിക്കുക എന്ന ലക്ഷ്യത്തിലാണ് ഓരോ വ്യക്തിയും പച്ചക്കറികളുടെ അളവ് ഭക്ഷണത്തിൽ കൂട്ടിക്കൊണ്ടുവരുന്നത്. ദൈനംദിന ജീവിതത്തിൽ തിരക്കുകൾ കൂടിവരുന്ന സാഹചര്യത്തിൽ വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഭക്ഷണമാണ് ഓരോ വ്യക്തികളും തയ്യാറാക്കാൻ ശ്രമിക്കുന്നത്. റെഡി ടു ഈറ്റ് എന്ന സംസ്‌കാരം ഉയരാൻ ഇത് കാരണമായി.

എന്നാൽ പലപ്പോഴും കൃത്യമായി അണുവിമുക്തമാക്കുകയോ വൃത്തിയാക്കുകയോ ചെയ്യാതെയാണ് പലപ്പോഴും ഇത്തരത്തിലുള്ള റെഡി ടു ഈറ്റ് സാലഡുകൾ തയ്യാറാക്കുന്നത്. ഇത് ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ പിഴവുകൾ ഒഴിവാക്കാൻ കർശന നിയന്ത്രണം ആവശ്യമാണെന്നും ലേഖനം തയ്യാറാക്കിയ വ്യക്തികളിലൊരാളായ ഡാനിയേൽ മാഫി പറയുന്നു. ബ്രസീലിലെ സാവോ പോളോ സർവകലാശാലയിലെ ഫുഡ് ആൻഡ് ന്യൂട്രീഷൻ വിഭാഗത്തിൽ പ്രൊഫസറാണ് ഇദ്ദേഹം.

പഠന വിധേയമാക്കിയ ചില ഭക്ഷണങ്ങളിൽ എസ്‌ചെറിച്ചിയ കോളി, സാൽമൊണല്ല, ലിസ്റ്റീരിയ മോണോസൈറ്റോജൻ എന്നീ ബാക്ടീരിയകളുടെ സാന്നിധ്യം വലിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികൾ വൃത്തിയാക്കുന്ന രീതി, പാക്കേജിംഗ് എന്നിവയെല്ലാം ഇത്തരം റെഡി ടു ഈറ്റ് സാലഡുകളുടെ കാര്യത്തിൽ നിർണായക ഘടകമാകാറുണ്ട്. ചുരുക്കം സമയത്തിനുള്ളിൽ വൃത്തിയാക്കാൻ സാധിക്കുന്നതും, എന്നാൽ സമയമെടുത്ത് വൃത്തിയാക്കേണ്ടതുമായ പച്ചക്കറികൾ ഉണ്ട്. അതിനാൽ തന്നെ പ്രോസസിംഗ് എന്നത് വളരെ ശ്രദ്ധിക്കേണ്ട പ്രക്രിയയാണ്. 1970ഓടെയാണ് ഇത്തരം ഭക്ഷണങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറിയത്. ഓരോ ദിവസവും ഇതിന്റെ ആവശ്യകത വർദ്ധിച്ച് വരുന്ന സാഹചര്യമാണ്. ഇത്തരം ഉത്പന്നങ്ങളുടെ സംസ്‌കരണത്തിലും വിൽപ്പനയിലും നിയമനിർമാണ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Tags: disease causing bacteriaReady to eatsalad
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies