സഞ്ജുവിനെ ഒഴിവാക്കിയോ? മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് പോലും അവസരം നഷ്ടപ്പെട്ടേക്കാമെന്ന് അജിത് അഗാർക്കർ; മറുപടി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിനെ ഒഴിവാക്കിയോ? മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് പോലും അവസരം നഷ്ടപ്പെട്ടേക്കാമെന്ന് അജിത് അഗാർക്കർ; മറുപടി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 02:14 pm IST
Facebook
Twitter
WhatsAppTelegram

ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഋതുരാജ് ഗെയ്ക്വാദ് മുതലായ താരങ്ങളെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ. 15 അംഗ ടീമിനെ മാത്രമേ സെലക്ടർമാർക്ക് തിരഞ്ഞെടുക്കാനാവൂ. സന്തുലിതമായ ഒരു ടീമിനെ തിരഞ്ഞെടുക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് പോലും അവസരം നഷ്ടപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

സിംബാബ് വെ പര്യടനത്തിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അഭിഷേക് ടൂർണമെന്റിൽ സെഞ്ച്വറി നേടി. ഋതുരാജ് ഗെയ്ക്‌വാദിനും പരമ്പരയിൽ തിളങ്ങാനായി. എന്നാൽ ടീമിലിടം പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. സഞ്ജു സാംസണിന്റെ സ്ഥിതിയും സമാനമാണ്. സിംബാബ്വെ പര്യടനത്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരം അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ച്വറി നേടിയിരുന്നതായും അഗാർക്കർ കൂട്ടിച്ചേർത്തു.

എന്നാൽ, ഋഷഭ് പന്തിന് പിന്നാലെ കെ എൽ രാഹുൽ ടീമിലേക്ക് തിരിച്ചെത്തിയതാണ് സഞ്ജുവിന് അവസരം നഷ്ടമാകാൻ കാരണമായത്. സിംബാബ്വെ പരമ്പരയിൽ നിരവധി യുവതാരങ്ങൾക്ക് അവസരം നൽകി. അവസരത്തിനൊത്ത മികച്ച പ്രകടനവും അവർ കാഴ്ചവച്ചു. മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ഇപ്പോൾ ടീമിലുള്ളവർക്ക് തുടർ മത്സരങ്ങളിൽ തങ്ങളുടെ സ്ഥാനം നിലനിർത്താനാവൂ. കാരണം, കഴിവുള്ള നിരവധി താരങ്ങൾ അവസരത്തിനായി കാത്തുനിൽക്കുന്നുണ്ട്. ടീമിലിടം ലഭിക്കാത്തവരോട് മികച്ച പ്രകടനം തുടരണമെന്നാണ് പറയാനുള്ളതെന്നും അഗാർക്കർ പറഞ്ഞു. ടി20യിലെ അവസരം വേണ്ടവിധം വിനിയോഗിച്ചാൽ ഫോർമാറ്റിലെ സ്ഥാനം സഞ്ജുവിന് ഉറപ്പിക്കാനാകുമെന്നും അഗാർക്കർ കൂട്ടിച്ചേർത്തു.

Tags: sanju samsonGautham GambhirAjit Agarkarruturaj gaikwadabhishek sharma
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies