'മലയാള മാദ്ധ്യമങ്ങൾ ഡ്രോൺ ഉപയോ​ഗിക്കേണ്ട, പറക്കുന്നത് കണ്ടാൽ കടുത്ത ശിക്ഷ'; ഭീഷണിയുമായി കർണാടക പൊലീസ്; അതീവ സുരക്ഷാ മേഖലയെന്ന് വിശദീകരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മലയാള മാദ്ധ്യമങ്ങൾ ഡ്രോൺ ഉപയോ​ഗിക്കേണ്ട, പറക്കുന്നത് കണ്ടാൽ കടുത്ത ശിക്ഷ’; ഭീഷണിയുമായി കർണാടക പൊലീസ്; അതീവ സുരക്ഷാ മേഖലയെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

ഷിരൂർ: ദേശീയപാത 66-ലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടെ കേരളത്തിൽ നിന്നുള്ള മാദ്ധ്യമങ്ങൾക്ക് ഡ്രോൺ ഉപയോ​ഗിക്കുന്നതിൽ നിന്നും വിലക്ക് കർ‌ണാടക പൊലീസ്. അതീവ സുരക്ഷാ മേഖലയായതിനാൽ പ്രദേശത്ത് ഡ്രോൺ ഉപയോഗിക്കരുതെന്നാണ് പൊലീസിന്റെ നിർദേശം. ഡ്രോൺ ഉപയോഗിച്ചാൽ കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നൽ‌കിയിട്ടുണ്ട്.

അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം സർക്കാർ‌ വൈകിച്ചതിന് പിന്നാലെ വൻ പ്രതിഷേധമാണ് നടക്കുന്നത്. ‘മണ്ണിനടിയിൽ ഉന്നതരൊന്നുമല്ലല്ലോ ഒരു ഡ്രൈവർ അല്ലേ’ എന്നായിരുന്നു കർണാടക പൊലീസിന്റെ വിശദീകരണം. രക്ഷാപ്രവർത്തനത്തിന്റെ സുവർണ മണിക്കൂറുകൾ നഷ്‍ട‌പ്പെടുത്തിയതാണ് ദൗത്യം ദുഷ്കരമാകാൻ കാരണമായത്.

രക്ഷാപ്രവർത്തനത്തിന് സന്നദ്ധത പ്രകടിപ്പിച്ചെത്തിയവരെയും പൊലീസ് തല്ലിയോടിച്ചു.  ദുരന്തഭൂമിയിലെത്തിയ മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രായേലിനെ ഷിരൂരിലെത്തിച്ചതിന് പിന്നാലെ അർജുന്റെ ലോറിയുടമ മനാഫിനെ പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. ഓരോ ദിവസവും രക്ഷാപ്രവർത്തനത്തിനായി എത്തുമ്പോൾ പൊലീസുമായി വാക്കേറ്റം പതിവാണെന്ന് രഞ്ജിത് ഇസ്രായേലും ആരോപിച്ചിരുന്നു.

എന്നാൽ രക്ഷാദൗത്യം തുടങ്ങാൻ വൈകിയില്ലെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. വിദ​ഗ്ധ പരിശോധകൾ നടത്തിയിരുന്നുവെന്നും ദ്രുത​ഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

അർജുനായുള്ള രക്ഷാപ്രവർത്തനം ഒൻപതാം നാളിലേക്ക് നീങ്ങിയിരിക്കുകയാണ്. ​ഗം​ഗാവലിപ്പുഴയിൽ റഡാർ സി​ഗ്നൽ‍ ലഭിച്ച അതേ സ്ഥലത്ത് നിന്ന് തന്നെ സോണാർ സി​ഗ്നലും ലഭിച്ചത് നിർണായകമാണ്. തിരച്ചിലിനായുള്ള ബൂം മണ്ണുമാന്തി യന്ത്രം അപക​ട സ്ഥലത്തെത്തി. 12 മണിയോടെ തിരച്ചിലാരംഭിക്കുമെന്ന് കാർവാർ എംഎൽഎ വ്യക്തമാക്കി.

Tags: droneKarnataka PoliceBan on droneMalayalam Media
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies