ചിലരുടെ സ്വകാര്യതയെ ബാധിക്കും; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിലരുടെ സ്വകാര്യതയെ ബാധിക്കും; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 03:08 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പറയിൽ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഒരാഴ്‌ച്ചത്തേക്കാണ് സ്റ്റേ. എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാനും കോടതി തീരുമാനിച്ചു.

റിപ്പോർട്ട് പുറത്തുവിടുന്നത് തടയരുതെന്ന് വിവരാവകാശ കമ്മീഷനും സർക്കാരും നിലപാട് സ്വീകരിച്ചെങ്കിലും ചിലരുടെ സ്വകാര്യതയെ ബാധിക്കുമെന്ന ഹർജിക്കാരന്റെ വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. അഞ്ച് വർഷത്തോളമായി ഹേമ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ട്. ഇത് പരസ്യപ്പെടുത്തണമെന്ന് നേരത്തെ മുതൽ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 3.30 ന് റിപ്പോർട്ട് പുറത്തുവിടാൻ ഇരിക്കെയാണ് 2.30 ഓടെ കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

അവസാന നിമിഷം മാത്രം എന്തുകൊണ്ടാണ് ഹർജിക്കാരൻ എതിർപ്പുമായി വന്നതെന്നും ഹർജിക്കാരന്റെ ഭയത്തിന് എന്ത് അടിസ്ഥാനമെന്നും വിവരാവകാശ കമ്മീഷൻ വാദത്തിനിടെ ചോദിച്ചു. നാളെ എന്തെങ്കിലും സംഭവിച്ചാലോയെന്ന് ആയിരുന്നു ഹർജിക്കാരന്റെ അഭിഭാഷകന്റെ മറുപടി. സ്വകാര്യത ഉറപ്പാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുകയെന്നും ഹർജിക്കാരന്റെ മാത്രമല്ല മറ്റാരുടെയും പേര് പുറത്തു വിടരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. സ്വകാര്യത സംബന്ധിച്ച സാക്ഷിമൊഴികളും ഒഴിവാക്കിയെന്നും റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് പുറത്തുവിടുന്നതെന്നും കമ്മീഷൻ കോടതിയിൽ അറിയിച്ചു. ഹർജി നിലനിൽക്കുന്നതല്ലെന്ന് സർക്കാരും വാദിച്ചു.

എന്നാൽ റിപ്പോർട്ട് ആവശ്യപ്പെട്ടവരാരും നടപടികളുടെ ഭാഗമായിരുന്നില്ലെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നത് പ്രശസ്തി നേടാൻ വേണ്ടിയാണെന്നും ഹർജിക്കാരൻ വാദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹർജിക്കാരനും കക്ഷി അല്ലെന്നും ഹർജിയിൽ പൊതുതാൽപര്യമില്ലെന്നും വിവരാവകാശ കമ്മീഷൻ മറുപടി നൽകി. സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കുന്ന ഭാഗങ്ങൾ സംബന്ധിച്ച നോട്ടീസ് പബ്ലിക് ഇൻഫർമേഷൻ അപേക്ഷകർക്ക് നൽകിയിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.

ഹർജിക്കാരൻ മറ്റാർക്കോ വേണ്ടി സംസാരിക്കുകയാണെന്നും റിപ്പോർട്ട് പുറത്തുവരുന്നത് ഹർജിക്കാരനെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നും ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് സർക്കാരിനെ അറിയിച്ചിരുന്നതായും ഹർജിക്കാരൻ വാദിച്ചു. അപ്പീൽ നൽകിയവരാരും കമ്മീഷനു മുന്നിൽ മൊഴി നൽകിയവരല്ലെന്നും ഹർജിക്കാരൻ പറഞ്ഞു.

നിയമസഭയിൽ വയ്‌ക്കാൻ തീരുമാനിച്ച റിപ്പോർട്ടാണിതെന്നും നിയമസഭയിലോ പാർലമെന്റിലോ വയ്‌ക്കുന്ന റിപ്പോർട്ടുകൾ അറിയാൻ ഓരോ പൗരനും അവകാശമുണ്ടെന്നും വിവരാവകാശ കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് പുറത്തുവിടുമ്പോൾ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും ഇത് പൂർണമായി പാലിക്കുന്നുണ്ടെന്ന് ഗവൺമെന്റ് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും വിവരാവകാശ കമ്മീഷൻ നേരത്തെ നിർദ്ദേശിച്ചിരുന്നു.

Tags: Malayalam Cinemaഹൈക്കോടതിJustice K. HemaHema Committeeഹേമ കമ്മിറ്റിവിവരാവകാശ കമ്മീഷൻസജിമോൻ പറയിൽ
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies