സിനിമയെ വെല്ലുന്ന ക്ലൈമാക്സ്! സ്റ്റേ തേടിയത് സിനിമാ നിർമാതാവ്; സംഘടനയ്ക്ക് ഇതിൽ റോളില്ലെന്ന് പ്രൊഡ്യൂസോഴ്സ് അസോസിയേഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയെ വെല്ലുന്ന ക്ലൈമാക്സ്! സ്റ്റേ തേടിയത് സിനിമാ നിർമാതാവ്; സംഘടനയ്‌ക്ക് ഇതിൽ റോളില്ലെന്ന് പ്രൊഡ്യൂസോഴ്സ് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 03:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ നിർമാതാവ് സജിമോൻ പാറയിൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അം​ഗമല്ലെന്ന് വ്യക്തമാക്കി സെക്രട്ടറി ബി. രാ​ഗേഷ്. റിപ്പോർട്ട് പുറത്തുവിടുന്നതിൽ നിർമാതാക്കളുടെ സംഘടനയ്‌ക്ക് യാതൊരു എതിർപ്പുമില്ലെന്നും സെക്രട്ടറി പ്രതികരിച്ചു.

കോടതിയെ സമീപിച്ച സജിമോനുമായി സംഘടനയ്‌ക്ക് ബന്ധമില്ല. സജിമോൻ കോടതിയെ സമീപിക്കുന്നതിന് മുൻപ് സംഘടനയുമായി കൂടിയാലോചിച്ചിട്ടില്ല. സജിമോന്റെ വ്യക്തിപരമായ നടപടി മാത്രമാണിത്. സ്വന്തം നിലയ്‌ക്കാണ് അയാൾ ഹർജി നൽകിയതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാ​ഗേഷ് വ്യക്തമാക്കി.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് പ്രത്യേകിച്ചൊരു നിലപാട് സംഘടനയ്‌ക്ക് ഇല്ല. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കൂടുതലാണെന്നും സംഘടന കരുതുന്നില്ല. എല്ലാ തൊഴിൽമേഖലയിലുമുള്ളത് പോലെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് സിനിമാ മേഖലയിലുമുള്ളതെന്നും രാ​ഗേഷ് ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാർ ഹേമാ കമ്മിറ്റിയെ നിയമിച്ച് അന്വേഷണം നടത്തിയത്. സിനിമാ മേഖലയിലെ സ്ത്രീ ജീവനക്കാർ നേരിട്ട ദുരനുഭവങ്ങളടങ്ങിയ റിപ്പോർട്ട് 5 വർഷം മുൻപ് സംസ്ഥാന സർക്കാരിന് സമർപ്പിക്കപ്പെട്ടെങ്കിലും പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ ഇന്ന് വൈകിട്ട് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ അപ്രതീക്ഷിതമായി വന്നത്. സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഇടപെടൽ. ഒരാഴ്ചത്തേക്കാണ് സ്റ്റേ. സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പുറത്തുവിടാൻ അനുമതി നൽകിയ റിപ്പോർട്ടിലെ ഭാ​ഗങ്ങളിൽ ആരുടെയും വ്യക്തിവിവരങ്ങൾ അടങ്ങിയിട്ടില്ല. എന്നിരുന്നാലും റിപ്പോർട്ട് പുറത്തുവിടുന്നത് ചിലരുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹർജിക്കാരന്റെ വാദം. കേസ് അടുത്ത മാസം ഒന്നിന് കോടതി വീണ്ടും പരി​ഗണിക്കും.

Tags: High Courthema Commission reportHema Committeeinterim staySajimon Parayil
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies