'ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണം; സമ്പൂർണ വിജയം നേടുന്നത് വരെ പോരാട്ടം തുടരും'; യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് നെതന്യാഹു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണം; സമ്പൂർണ വിജയം നേടുന്നത് വരെ പോരാട്ടം തുടരും’; യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 06:38 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണമെന്ന് നെതന്യാഹു തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. ഹമാസ് ഭീകരർക്കെതിരെ നടത്തുന്ന പോരാട്ടത്തെക്കുറിച്ചും നെതന്യാഹു വിശദീകരിച്ചു. ഹൗസ് സ്പീക്കർ മൈക്ക് ജോൺസണിന്റെ നേതൃത്വത്തിലാണ് നെതന്യാഹുവിന് സ്വീകരണം ഒരുക്കിയത്.

റിപ്പബ്ലിക് പാർട്ടി അംഗങ്ങളുടെ ഇടയിൽ നിന്നും നെതന്യാഹുവിന് വലിയ പിന്തുണ ലഭിച്ചെങ്കിലും, പ്രസംഗത്തിൽ നടത്തിയ ചില പരാമർശങ്ങളിന്മേൽ ഡെമോക്രാറ്റ് അംഗങ്ങളിൽ പലരും എതിർപ്പ് അറിയിച്ചു. ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നത് വരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു ആവർത്തിച്ചു. ഹമാസിനും ഇറാന്റെ പിന്തുണയുള്ള ഭീകരവാദ ശക്തികൾക്കുമെതിരെ പോരാടാൻ അമേരിക്കയുടെ കൂടി പിന്തുണ ഇസ്രായേലിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” അമേരിക്കയും ഇസ്രായേലും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. നമ്മൾ ഒരുമിച്ച് നിന്നാൽ സംഭവിക്കുന്നത് ഒരു കാര്യമാണ്. നമ്മൾ വിജയിക്കുകയും അവർ തോൽക്കുകയും ചെയ്യുമെന്നും” നെതന്യാഹു പറഞ്ഞു. ഹമാസ് ഭീകരർ ബന്ദികളാക്കിയവരോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നതിനായി മഞ്ഞ നിറത്തിലുള്ള ബാഡ്ജ് ധരിച്ചാണ് അദ്ദേഹം സഭയിലെത്തിയത്.

ഇസ്രായേലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെ പിന്തുണയ്‌ക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു. ” ഇസ്രായേലിനെ എതിർക്കുന്നവർ തിന്മയ്‌ക്കൊപ്പമാണ് നിൽക്കുന്നത്. ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിലപാടുകൾ ഒരിക്കലും അംഗീകരിക്കില്ല. പ്രതിഷേധക്കാർ സ്വയം ചിന്തിക്കണമെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസ് ഭീകരർ ബന്ദികളാക്കിയ ആളുകളും കുടുംബാംഗങ്ങളും ഹൗസ് ചേംബറിൽ എത്തിയിരുന്നു.

 

Tags: israelamericaUS CongressFEATURED2Netanyahu
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies