മത്സരത്തിന്റെ വിധിമാറ്റിയ ആരാധക രോഷം; ഒടുവിൽ വില്ലനായി വാറും; തോൽവി വഴങ്ങി അർജന്റീനയ്ക്ക് തല്ലും
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മത്സരത്തിന്റെ വിധിമാറ്റിയ ആരാധക രോഷം; ഒടുവിൽ വില്ലനായി വാറും; തോൽവി വഴങ്ങി അർജന്റീനയ്‌ക്ക് തല്ലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ വിധി വാർ നിർണയിച്ചതോടെ ഒളിമ്പിക്‌സ് ഫുട്‌ബോളിലെ അപൂർവ്വ നിമിഷത്തിനാണ് അർജന്റീന മൊറോക്കോ -മത്സരം വേദിയായത്.
അവസാന മിനിറ്റിൽ ക്രിസ്റ്റ്യൻ മെദിന നേടിയ തകർപ്പൻ ഗോളിലൂടെ അർജന്റീന തോൽവിയിൽ നിന്ന് കരകയറിയെന്ന ആശ്വാസത്തിലായിരുന്നു ആരാധകർ. എന്നാൽ, കളി കഴിഞ്ഞെന്ന് കരുതി ഒരു മണിക്കൂറിന് ശേഷം ട്വിസ്റ്റ് വന്നു. സമനില ഗോൾ ഓഫ് സൈഡാണെന്ന് വിധിച്ചതോടെ മത്സരത്തിന്റെ ഗതിമാറി.

മൊറോക്കോ 2-1ന് മുന്നിട്ടുനിന്ന മത്സരത്തിൽ ഇഞ്ച്വെറി ടൈമിന്റെ 16-ാം മിനിറ്റിലാണ് അർജന്റീന സമനില നേടിയത്. ക്രിസ്റ്റിയൻ മെദിനയാണ് തോൽവിയിൽ നിന്ന് അർജന്റീനയുടെ മുഖം രക്ഷിച്ചത്. മെറോക്കൻ ആരാധകരുടെ സന്തോഷത്തെ തല്ലിക്കെടുത്തുന്നതായിരുന്നു ഈ ഗോൾ. പിന്നാലെ മൊറോക്കോ ആരാധകർ ഗ്രൗണ്ട് കയ്യേറുകയും താരങ്ങൾക്ക് നേരെയും ഗ്രൗണ്ടിലേക്കും കുപ്പികളും പടക്കവും എറിഞ്ഞതോടെ മത്സരം താത്കാലികമായി നിർത്തി വച്ചു. മൊറോക്കൻ ആരാധകരുടെ അതിര് കടന്ന രോഷപ്രകടനത്തിൽ പേടിച്ചുവിറച്ച അർജന്റെയ്ൻ താരങ്ങൾ ഡ്രസിംഗ് റൂമിലേക്ക് ഓടിപോകുന്നതിന്റെ ദൃശ്യങ്ങളും മിനിറ്റുകൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. പിന്നിടാണ് ട്വിസ്റ്റുണ്ടായത്. റഫറിമാർ ഫൈനൽ വിസിൽ മുഴക്കാത്തതിനാൽ മത്സരം തുടരുമെന്ന് അറിഞ്ഞതോടെ ഫുട്‌ബോൾ ആരാധകരും ഞെട്ടി.

തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കാണികളെ പുറത്താക്കി അടച്ചിട്ട സ്റ്റേഡിയത്തിൽ ബാക്കി മൂന്നു മിനിറ്റു കൂടി മത്സരം നടത്താൻ റഫറിമാർ തീരുമാനിച്ചു. എന്നാൽ, അതിന് മുമ്പ് നടത്തിയ വാർ പരിശോധനയിൽ അർജന്റീനക്ക് വേണ്ടി ക്രിസ്റ്റിയൻ മെദിന നേടിയ ഗോൾ ഓഫ്‌സൈഡാണെന്ന് റഫറിമാർ വിധിയെഴുതുകയും സമനില ഗോൾ റദ്ദാക്കുകയും ചെയ്തു. പിന്നീട് മൂന്ന് മിനിറ്റ് അധികസമയത്തും ഇരുടീമും ഗോൾ നേടാതെ വന്നതോടെ മൊറോക്കോ വിജയത്തിലെത്തുകയായിരുന്നു.

താൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ‘സർക്കസ്’ ആയിരുന്നു ആ മത്സരമെന്നാണ് അർജന്റീന കോച്ച് ഹാവിയർ മഷറാനോ ഇതിനോട് പ്രതികരിച്ചത്. കറുത്ത ബാക്ക്ഗ്രൗണ്ടിൽ ഇൻസോളിറ്റോ (അവിശ്വസനീയം) എന്നെഴുതിയ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ മെസിയും പങ്കുവച്ചിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കുഞ്ഞാരാധകൻ ഗ്രൗണ്ടിലേക്ക് എത്തിയതോടെ രണ്ടാംപകുതിയിലും മത്സരം തടസപ്പെട്ടിരുന്നു. മെസിയുടെ ജഴ്സി ധരിച്ചെത്തിയ കുട്ടി ആരാധകൻ ജൂലിയൻ അല്വാരസിനൊപ്പം സെൽഫി എടുത്താണ് മടങ്ങിയത്. മൊറോക്കൻ താരങ്ങൾ അനാവശ്യമായി സമയം വൈകിപ്പിച്ചതും മത്സരം വൈകാൻ കാരണമായി.

Tags: footballPARIS OLYMPICS 2024Argentina- Moroco
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies