ചെയ്യാത്ത കുറ്റത്തിന് വിലങ്ങ് വച്ചു കൊണ്ടുപോയി, അപമാനം സഹിക്കാൻ കഴിയുന്നില്ലെന്ന് അരുൺ പോറ്റി; ഫോണിലൂടെ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമം നടത്തി പൊലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെയ്യാത്ത കുറ്റത്തിന് വിലങ്ങ് വച്ചു കൊണ്ടുപോയി, അപമാനം സഹിക്കാൻ കഴിയുന്നില്ലെന്ന് അരുൺ പോറ്റി; ഫോണിലൂടെ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമം നടത്തി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 11:39 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ. വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ പോറ്റിയെയാണ് പൂന്തുറ പൊലീസ് ബലമായി ‌കസ്റ്റഡിയിലെടുത്തത്. പൂജ നടക്കുകയാണെന്നും അത് കഴിഞ്ഞെത്താമെന്ന് പറഞ്ഞെങ്കിലും പൊലീസ് കേൾക്കാൻ കൂട്ടിയില്ലെന്നും ചെയ്യാത്ത കുറ്റത്തിനാണ് പൊലീസ് വിലങ്ങ് വച്ച് കൊണ്ടുപോയതെന്നും പൂജാരി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയേറെ അപമാനം ഉണ്ടായതെന്നും ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അരുൺ‌ പോറ്റി പറഞ്ഞു.

ട്രസ്റ്റ് അറിയാതെയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് നന്ദകുമാർ പറഞ്ഞു. ഇത്തരമൊരു സംഭവം ഇതാദ്യമായാണ്. പൊലീസിന്റെ അനാവശ്യ കടന്നുകയറ്റം കാരണം നിരവധി പൂജകളാണ് മുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എസിപിക്ക് പരാതി നൽകിയതായും ട്രസ്റ്റ് അറിയിച്ചു. സംഭവം വിവാദമായതോടെ പൊലീസ് ഫോണിലൂടെ മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ശ്രമവും നടത്തി.

കഴിഞ്ഞ മാസം പൂന്തുറ ഉച്ചമാടാൻ ക്ഷേത്രത്തിൽ നിന്ന് 40 വർഷത്തിലേറെ പഴക്കമുള്ള, ഒന്നരക്കോടി രൂപ വിലവരുന്ന പഞ്ചലോഹ വി​ഗ്രഹം മോഷണം പോയിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാ​ഗമായാണ് ​ക്ഷേത്രത്തിലെ അന്നത്തെ പൂജാരിയെന്ന നിലയിൽ അരുൺ പോറ്റിയെ ഇപ്പോൾ ജോലി ചെയ്യുന്ന ക്ഷേത്രത്തിലെത്തി കസ്റ്റഡിയിലെടുത്തത്. വിഗ്രഹം കാണാതായതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അരുൺ പോറ്റി പറയുന്നു.

പൂന്തുറ ക്ഷേത്രത്തിലെ സെക്രട്ടറിയുമായി പിണങ്ങിയാണ് ജോലിയിൽ നിന്നും ഇറങ്ങിയതെന്നും അങ്ങനെ ഇറങ്ങിയ എല്ലാവരുടെയും പേരുകളും വിഗ്രഹം കാണാതായതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്നു. ആ കൂട്ടത്തിലാണ് തന്റെ പേരും പറഞ്ഞതെന്ന് അരുൺ പോറ്റി പറഞ്ഞു. നേരത്തെ പൊലീസ് വിളിക്കുകയും ശനിയാഴ്ച സ്റ്റേഷനിലെത്താമെന്ന് താൻ പറയുകയും ചെയ്തതാണ്. ഇതിനിടയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദീപാരാധനയ്‌ക്കുള്ള ഒരുക്കങ്ങൾക്കിടയിൽ ക്ഷേത്രത്തിൽ കയറി പൊലീസ് തന്നെ ബലമായി കൂട്ടിക്കൊണ്ടു പോയതെന്നും അരുൺ പോറ്റി പറയുന്നു. ക്ഷേത്ര ഭാരവാഹികൾ ഉൾപ്പടെ വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ രാത്രി വൈകിയാണ് അദ്ദേഹത്തെ പൊലീസ് പറഞ്ഞുവിട്ടത്.

Tags: Poonthura Uchamadan Devi TemplePoonthura PoliceArun PottiCommisioner
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies