ഗാസയിൽ സംഘർഷം ഒഴിവാക്കണം, പാലസ്തീന് സഹായം കൈമാറുന്നത് തുടരും; യുക്രെയ്ൻ വിഷയം നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്നും എസ് ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാസയിൽ സംഘർഷം ഒഴിവാക്കണം, പാലസ്തീന് സഹായം കൈമാറുന്നത് തുടരും; യുക്രെയ്ൻ വിഷയം നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്നും എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 08:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ പോരാട്ടം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നും, ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നുമുള്ള നിലപാട് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുദ്ധത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ച ഗാസയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആസിയാൻ യോഗത്തിന്റെ ഭാഗമായി നടന്ന 14ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ-പാലസ്തീൻ വിഷയത്തിലും, യുക്രെയ്ൻ-റഷ്യ വിഷയത്തിലും ഇന്ത്യയുടെ നിലപാടുകളാണ് അദ്ദേഹം ആവർത്തിച്ചത്.

” ഗാസയിലെ മാനുഷിക പ്രതിസന്ധി ആശങ്കയുണ്ടാക്കുന്ന വിഷയം തന്നെയാണ്. സംഘർഷം ഒഴിവാക്കി സമാധാനം പുന:സ്ഥാപിക്കപ്പെടണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രദേശത്തെ ജനങ്ങൾക്ക് ഇന്ത്യ സഹായങ്ങൾ കൈമാറുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഈ പ്രശ്‌നത്തിന്റെ പേരിൽ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല. ഇത് വളരെ അധികം ആശങ്കയുണ്ടാക്കുന്നുണ്ട്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്” ജയശങ്കർ വ്യക്തമാക്കി.

പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം ഇന്ത്യ കൈമാറിയിരുന്നു. പാലസ്തീനിലെ യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയിലേക്കായി 5 മില്യൺ ഡോളർ ഈ വർഷം കേന്ദ്രസർക്കാർ കൈമാറും. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് 2.5 മില്യൺ ഡോളർ സംഘടനയ്‌ക്കായി കൈമാറിയത്. ഗാസയിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഉണ്ടാകേണ്ടത് എന്ന കാര്യവും ഇന്ത്യ ചൂണ്ടിക്കാട്ടി. യുക്രെയ്ൻ വിഷയത്തിൽ നയതന്ത്ര തലത്തിലുള്ള സംഭാഷണങ്ങളിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.

” പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി എന്നിവരുമായി സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ഏത് രീതിയിലുള്ള ഇടപെടലുകൾ നടത്താനും ഇന്ത്യ തയ്യാറാണ്. ചർച്ചകളിലൂടെ ഈ വിഷയത്തിന് പരിഹാരമുണ്ടാകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും” ജയശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അടുത്തിടെ പുടിനുമായി നടത്തിയ ചർച്ചയിലും സംഘർഷം പ്രശ്‌നപരിഹാരമല്ലെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചിരുന്നു.

 

 

 

 

 

Tags: gazaS JaishankarUkraine Conflictde-escalation
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies