ജീസസിനെ നഗ്നനാക്കി അവതരിപ്പിച്ചു, ക്രൈസ്തവരെ അവഹേളിച്ചു; ലെഫ്റ്റിസ്റ്റുകൾ ഹൈജാക്ക് ചെയ്തെന്ന് വിമർശനം; ഒളിമ്പിക്സ് ഉദ്ഘാടന പരിപാടിക്കെതിരെ കങ്കണ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജീസസിനെ നഗ്നനാക്കി അവതരിപ്പിച്ചു, ക്രൈസ്തവരെ അവഹേളിച്ചു; ലെഫ്റ്റിസ്റ്റുകൾ ഹൈജാക്ക് ചെയ്തെന്ന് വിമർശനം; ഒളിമ്പിക്സ് ഉദ്ഘാടന പരിപാടിക്കെതിരെ കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 02:28 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ ‘അവസാനത്തെ അത്താഴ’ത്തെ മോശമായി അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുക്കുകയാണ്. ലോകത്തെമ്പാടുമുള്ള ക്രൈസ്തവരെ അവഹേളിക്കുന്ന ഡ്രാഗ് പെർഫോമസാണ് ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചതെന്നാണ് വിമർശനം. ലോകത്തെ നിരവധി കായികതാരങ്ങളെയും അത്‌ലെറ്റുകളെയും പ്രതിനിധീകരിക്കുന്ന പരിപാടിയിൽ മതനിന്ദയും സ്വവർഗരതിയും ഉൾപ്പെടുത്തിയതിനെതിരെ ബോളിവുഡ് താരം കങ്കണാ റണാവത്തും വിമർശനം രേഖപ്പെടുത്തി.

2024ലെ ഒളിമ്പിക്‌സിലേക്ക് ലോകത്തെ സ്വാഗതം ചെയ്ത രീതി ശരിയായില്ലെന്നും ഇത്തരം പ്രവൃത്തികൾ കൊണ്ട് എന്ത് സന്ദേശം നൽകാനാണ് സംഘാടകർ ഉദ്ദേശിച്ചതെന്നും കങ്കണ ചോദിച്ചു. അവസാനത്തെ അത്താഴം പ്രമേയമാക്കി ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച പരിപാടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.

അവസാനത്തെ അത്താഴം പ്രമേയമാക്കിയ ഡ്രാഗ് പെർഫോർമൻസിൽ മതനിന്ദയാണുള്ളത്. ലൈംഗികപരമായ ചേഷ്ഠകളും പരാമർശങ്ങളും ഉപയോഗിച്ച് അവതരിപ്പിക്കുകയും മതനിന്ദയ്‌ക്ക് പാത്രമാക്കുകയും ചെയ്തതിന് പുറമേ പരിപാടിയിൽ ഒരു കുട്ടിയെ കൂടി ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ഒരു മനുഷ്യനെ നഗ്‌നനാക്കി ശരീരത്തിൽ നീലനിറം പൂശി ജീസസ് ആയി അവതരിപ്പിച്ച് ക്രൈസ്തവരെയും അപഹസിച്ചു. 2024 ഒളിമ്പിക്‌സിനെ ഇടതുചിന്തകർ റാഞ്ചിയിരിക്കുന്നു.

ഇങ്ങനെയാണോ ലോകത്തെ മുഴുവൻ ഒളിമ്പിക്‌സിലേക്ക് ഫ്രാൻസ് സ്വാഗതം ചെയ്തത്? ഇത്തരം പ്രവൃത്തികളിലൂടെ പങ്കുവയ്‌ക്കാൻ ഉദ്ദേശിക്കുന്ന സന്ദേശമെന്താണ്? വരൂ, സാത്താന്റെ ലോകത്തേക്ക് സ്വാഗതം എന്നാണോ സന്ദേശം? – ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിൽ കങ്കണ ചോദിച്ചു.

ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ച പലതും സ്വവർഗരതിയെ സൂചിപ്പിക്കുന്നതായിരുന്നു. താൻ ഹോമോസെക്ഷ്വാലിറ്റിക്ക് എതിരല്ല. പക്ഷെ എന്തിനാണ് ഇവിടെ സെക്ഷ്വാലിറ്റി കൊണ്ടുവരുന്നത്? എന്തുകൊണ്ടാണ് ഇതുപോലൊരു ഗെയിംസിൽ മനുഷ്യരുടെ മികവിനേക്കാൾ പ്രാധാന്യം സെക്ഷ്വാലിറ്റി അർഹിക്കുന്നത്.? എന്തുകൊണ്ട് നമ്മുടെ കിടപ്പറകളിൽ ലൈംഗികത ഒതുങ്ങിനിൽക്കുന്നില്ല? ഇതൊരു ദേശീയ സ്വത്വമാക്കേണ്ട ആവശ്യമെന്താണ്? വിചിത്രം തന്നെ! – കങ്കണ പറഞ്ഞു.

33-ാമത് പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച നടത്തിയ ഡ്രാഗ് ക്വീൻ പെർഫോർമൻസ് (DRAG QUEEN PERFOMANCE) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം നേരിടുകയാണ്. അവസാനത്തെ അത്താഴത്തെ പ്രമേയമാക്കിയതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ക്രൈസ്തവരുടെ വിശ്വാസങ്ങളെ അപഹസിക്കുന്ന വിധത്തിൽ പ്രകടനം അവതരിപ്പിച്ചതും പരിപാടിയിൽ ലൈംഗിക ചേഷ്ഠകളുണ്ടായിരുന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവരെ അപമാനിക്കുന്ന പ്രകടനമാണ് നടത്തിയതെന്നാണ് പരക്കെ ഉയരുന്ന വിമർശനം.

Tags: kangana ranautPARIS OLYMPICS 2024The Last Supper
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies