" ഇതൊക്കെ ടെസ്റ്റ്‌ ഡോസുകൾ; നിർമല കോളേജ് പ്രിൻസിപ്പളിനെതിരെ നടന്നത് ഇസ്ലാമിക ഭീകര ആക്രമണം;  കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കണം": ജിതിൻ ജേക്കബ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” ഇതൊക്കെ ടെസ്റ്റ്‌ ഡോസുകൾ; നിർമല കോളേജ് പ്രിൻസിപ്പളിനെതിരെ നടന്നത് ഇസ്ലാമിക ഭീകര ആക്രമണം;  കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കണം”: ജിതിൻ ജേക്കബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 03:12 pm IST
Facebook
Twitter
WhatsAppTelegram

നിർമല കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് അടിയന്തിരമായി കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എഴുത്തുകാരൻ ജിതിൻ. കെ. ജേക്കബ്. നിസ്‌കരിക്കാൻ കോളേജിൽ പ്രത്യേക സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐയും എംഎസ്എഫും ചേർന്ന് നിർമല കോളേജ് പ്രിൻസിപ്പളിനെ തടഞ്ഞുവെച്ച വാർത്ത പതിവുപോലെ ഇസ്ലാമിക ഭീകരവാദത്തിന് പരസ്യ പിന്തുണ നൽകുന്ന കേരള മാപ്രകൾ മറച്ചു വെച്ചിരിക്കുകയാണ്. ശരിക്കും ഇസ്ലാമിക ഭീകര ആക്രമണം തന്നെയല്ലേ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെതിരെ നടന്നത്. തൊടുപുഴയിലെ ഒരു കോളേജിലെ അധ്യാപകനെ ആണ് മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികൾ കൈ വെട്ടിയത് എന്നോർക്കണം. അന്നും ഭരണകൂടവും, മാധ്യമങ്ങളും തീവ്രവാദികൾക്ക് ഒപ്പം ആയിരുന്നു. അന്നത്തേതിന്റെ പതിൻമടങ്ങ് പിന്തുണ ഇപ്പോൾ ഇസ്ലാമിക ഭീകരവാദത്തിന് കേരളത്തിൽ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നിസ്‌കരിക്കാൻ കോളേജിൽ പ്രത്യേക സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇസ്ലാം (SFI) ന്റെയും, മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ (MSF) ന്റെയും നേതൃത്വത്തിൽ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെ തടഞ്ഞു വെച്ചു എന്ന വാർത്ത പതിവുപോലെ ഇസ്ലാമിക ഭീകരവാദത്തിന് പരസ്യ പിന്തുണ നൽകുന്ന കേരള മാപ്രകൾ മറച്ചു വെച്ചു.

കുറച്ചു നാൾ മുമ്പ് കോട്ടയം പൂഞ്ഞാറിൽ പള്ളിമുറ്റത്ത് കയറി വൈദികനെ ആക്രമിച്ചപ്പോഴും ഇതേ നിലപാട് തന്നെ ആയിരുന്നു മാപ്രകൾ എടുത്തത്. പാലാ ബിഷപ്പ് ഹൗസിലേക്ക് ഇസ്ലാമിക മത തീവ്രവാദികൾ ആക്രോശിച്ച് ഇരച്ചു കയറി വന്നപ്പോഴും മാപ്രകൾ അവർക്ക് ഒപ്പം ആയിരുന്നു. ഇതൊക്കെ ടെസ്റ്റ്‌ ഡോസുകൾ ആണ്. കേരളം എത്രത്തോളം ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ നൽകുന്നു, ആരൊക്കെ പ്രതികരിക്കും എന്നൊക്കെ അറിയുകയാണ് ലക്ഷ്യം..

‘പള്ളിയല്ല പള്ളിക്കൂടമാണ് പണിയേണ്ടത്’ എന്നൊക്കെ മുദ്രാവാക്യം വിളിച്ചു നടന്നവനൊക്കെ ഇപ്പോൾ കോളേജിൽ നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് പറഞ്ഞ് പ്രിൻസിപ്പളിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുന്നു..! ശരിക്കും ഇസ്ലാമിക ഭീകര ആക്രമണം തന്നെയല്ലേ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെതിരെ നടന്നത്..?

തൊടുപുഴയിലെ ഒരു കോളേജിലെ അധ്യാപകനെ ആണ് മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികൾ കൈ വെട്ടിയത് എന്നോർക്കണം. അന്നും ഭരണകൂടവും, മാധ്യമങ്ങളും തീവ്രവാദികൾക്ക് ഒപ്പം ആയിരുന്നു. അന്നത്തേതിന്റെ പതിൻമടങ്ങ് പിന്തുണ ഇപ്പോൾ ഇസ്ലാമിക ഭീകരവാദത്തിന് കേരളത്തിൽ ലഭിക്കുന്നുണ്ട്. മാധ്യമങ്ങൾ ഇസ്ലാമിക ഭീകരർക്ക് ഒപ്പം, ഭരണകൂടം അവർക്ക് ഒപ്പം, സാംസ്‌ക്കാരിക നായകരും, എഴുത്തുകാരും അവർക്ക് ഒപ്പം.

സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന ആഗോള ഇസ്ലാമിക ഭീകർക്ക് വേണ്ടി പരസ്യമായി തെരുവിൽ ഇറങ്ങുന്ന രാഷ്‌ട്രീയ പാർട്ടികളും, ഭരണകൂടവും, മാധ്യമങ്ങളും ഉള്ള നാടാണ് ഇത്. അടിയന്തിരമായി നിർമല കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കുക ആണ് വേണ്ടത്. മതനിന്ദ ആരോപിച്ച് കൈവെട്ടിയെ നാട്ടിൽ, നിസ്ക്കാരത്തിന് സ്ഥലം തന്നില്ല എന്ന പേരിൽ എന്തൊക്കെ ചെയ്യുമെന്ന് ആർക്കറിയാം..?

വലിയ അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കിൽ ആ വൈദികനെ മാപ്രകൾ വളഞ്ഞിട്ട് ആക്രമിച്ചേക്കാം. കഴിഞ്ഞ ദിവസമാണ് ഒരു മതതീവ്രവാദ ചാനലിലെ മാപ്ര കത്തി എടുത്ത് കുത്തുന്നത് പോലത്തെ ആക്ഷൻ ഒരു കേന്ദ്ര മന്ത്രിക്ക് നേരെ കാണിച്ചത്…!

വലിയ ഒരു വിപത്തിലേക്ക് ആണ് നാട് പോകുന്നത്. നിശബ്ദരായി സഹിഷ്ണുതയോടെ ഇനിയും ഇരിക്കുന്ന കഴുതകൾ, സഹിഷ്ണുതയും, പൗര സ്വാതന്ത്ര്യവും പറഞ്ഞിരുന്ന യൂറോപ്പിന്റെ അവസ്ഥ കാണുന്നില്ലേ..? അത് തന്നെയാണ് ഇവിടെയും നടക്കാൻ പോകുന്നത്.

അവർ ഇപ്പോൾ ചെയ്യുന്നത് പരീക്ഷണങ്ങൾ ആണ്. നാളെ കേരളത്തിലെ എല്ലാ സ്കൂളുകളിലും, കോളേജുകളിലും നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണം, വെള്ളിയാഴ്ച അവധി വേണം എന്നൊക്കെ പറഞ്ഞ് ഇക്കൂട്ടർ രംഗത്ത് വന്നേക്കാം..

ഇവറ്റകളെ തല പൊക്കാൻ അനുവദിക്കരുത്. നമ്മുടെ സഹിഷ്ണുത ആണ് ഇവർ മുതലെടുക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ മടിച്ചു നിൽക്കരുത്. ഇനിയും അടിമകളായി നട്ടെല്ല് വളച്ചു നിന്നാൽ അത് നമ്മുടെയും തലമുറകളുടെയും തന്നെ നാശത്തിന് കാരണമാകും. ഈ സംഭവത്തിൽ ജനാധിപത്യ രീതിയിൽ ശക്തമായി പ്രതിഷേധം ഉയരുക തന്നെ വേണം.

Tags: JITHIN K JACOBNirmala College MuvattupuzhaNamaz room
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies