രാമനാമം നീക്കം ചെയ്യാൻ കഴിയില്ല: ഇപ്പോൾ ബെംഗളൂരു സൗത്ത് എന്നാക്കിയാൽ 2028 ൽ രാമനഗര എന്ന പേര് വീണ്ടും കൊണ്ടുവരും; എച്ച്‌ഡി കുമാരസ്വാമി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനാമം നീക്കം ചെയ്യാൻ കഴിയില്ല: ഇപ്പോൾ ബെംഗളൂരു സൗത്ത് എന്നാക്കിയാൽ 2028 ൽ രാമനഗര എന്ന പേര് വീണ്ടും കൊണ്ടുവരും; എച്ച്‌ഡി കുമാരസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 03:51 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീൽ മന്ത്രി എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി. ഇപ്പോൾ ബെംഗളൂരു സൗത്ത് എന്നാക്കിയാൽ 2028 ൽ രാമനഗര എന്ന് പേര് മാറ്റുമെന്ന് കുമാര സ്വാമി അസന്നിഗ്ധമായി പ്രസ്താവിച്ചു.

“രാമന്റെ പേര് നീക്കം ചെയ്യാൻ കഴിയില്ല. 2028 ഓടെ അത് വീണ്ടും രാമനഗര എന്ന് വിളിക്കപ്പെടും. കുറച്ച് ദിവസത്തേക്ക് അവർ സന്തോഷിക്കട്ടെ. അവരുടെ രാഷ്‌ട്രീയ തകർച്ച ആരംഭിച്ചു. ആരാണ് ജില്ലയുടെ പേര് മാറ്റാൻ അപേക്ഷിച്ചത്? പേര് മാറ്റുന്നതിൽ നിന്ന് ഇവർക്ക് എന്താണ് ലഭിക്കുന്നത്.?

“ഇവർക്ക് രാമനഗരയുടെ ചരിത്രം അറിയാമോ? രാമനഗര വികസിച്ചുകഴിഞ്ഞു. ഭൂമി വില കൂട്ടാൻ പേരു മാറ്റണോ? ക്രമസമാധാന നില എങ്ങനെയെന്ന് കണ്ടറിയണം. സംസ്ഥാനത്ത് ക്രമസമാധാനം കൃത്യമായി പാലിച്ചില്ലെങ്കിൽ വികസനം കൊണ്ട് എന്ത് പ്രയോജനം?
ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കുമാരസ്വാമി പറഞ്ഞു.

രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ കർണാടക മന്ത്രിസഭ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.
ബിജെപിയും ജെഡിഎസ്സും ഈ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പ് ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്.

“രാമനഗറിന്റെ പേരിൽ ‘രാമൻ’ ഉള്ളതിനാൽ അത് മാറ്റാൻ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ. കോൺഗ്രസ് സർക്കാരിന് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ഞങ്ങൾക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല,” കർണാടക മുൻ ഉപമുഖ്യമന്ത്രി സി എൻ അശ്വന്ത് നാരായൺ പറഞ്ഞു.

പേര് മാറ്റുന്നതിന് പിന്നിലെ ഹിഡൻ അജണ്ടയെ നിഖിൽ കുമാരസ്വാമി ചോദ്യം ചെയ്തിരുന്നു.

ജില്ലയെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വർഗമാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ചിലരെ പ്രീണിപ്പിക്കുന്നത് മറ്റൊരു ലക്ഷ്യമാണെന്നും നിഖിൽ കുമാരസ്വാമി പറഞ്ഞു.

Tags: dk shivakumarH. D. KumaraswamyRamanagaraNikhil Kumaraswamy
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies