സങ്കടക്കടലായി ആശുപത്രികൾ; ഉറ്റവരെ കാത്ത് ബന്ധുക്കൾ; 62 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സങ്കടക്കടലായി ആശുപത്രികൾ; ഉറ്റവരെ കാത്ത് ബന്ധുക്കൾ; 62 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 11:36 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഉരുൾപൊട്ടലുണ്ടായ മേഖലയിൽ നിന്നും രക്ഷിച്ചവരെ പ്രവേശിപ്പിച്ച വയനാട്ടിലെ ആശുപത്രികളിലെല്ലാം രാത്രിയിൽ നിറഞ്ഞത് സങ്കടക്കാഴ്ചകൾ. പരിക്കേറ്റവരുടെ പേരുകളിൽ ബന്ധുക്കളുണ്ടോയെന്ന് തിരയുന്നവരെയും മണിക്കൂറുകളോളം ഫോൺ വിളിച്ച് കിട്ടാത്തതിനാൽ ഉറ്റവരെ തിരഞ്ഞെത്തിയ ബന്ധുക്കളെയും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ആശുപത്രികൾ.

132 പേർ നിലവിൽ വിംസ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. ഒരാളെ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇതുവരെ 125 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 62 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. നിലവിലുള്ള മെഡിക്കൽ സൗകര്യങ്ങൾ ഉപയോഗിച്ച് എത്രയും പെട്ടന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.

ഗുരുതരമായ പരിക്കേറ്റവർക്ക് ചികിത്സയ്‌ക്കുളള സൗകര്യമൊരുക്കുന്നതിനായി നിസ്സാര പരിക്കേറ്റവരെ താലൂക്ക് ആശുപത്രികളിലേക്കും മറ്റ് ക്യാമ്പുകളിലേക്കും മാറ്റാനുളള നീക്കവും തുടങ്ങിയിട്ടുണ്ട്. കൂടുതൽ വെന്റിലേറ്റർ സൗകര്യം ആശുപത്രികൾ ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ കൂടുതൽ ഫ്രീസറുകളും ആംബുലൻസ് സൗകര്യങ്ങളും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

മേപ്പാടി ആശുപത്രിയിലും മൃതദേഹങ്ങൾ എത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നുണ്ട്. ആകെ 75 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ചത്. ഇതിൽ 36 പുരുഷന്മാരും 39 സ്ത്രീകളുമുണ്ട്. തിരിച്ചറിഞ്ഞ 62 പേരുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കി വിട്ടുനൽകുന്നുണ്ട്. പലരുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം വികൃതമാണ്. നിലമ്പൂർ ആശുപത്രി മോർച്ചറിയിൽ 46 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ ആശുപത്രികൾക്ക് മുന്നിൽ ഉറ്റവർക്കായി കാത്തുനിൽക്കുന്നുണ്ട്.

Tags: HOSPITALSWayanad lanslidedead bodies
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies