പ്രകൃതിയുടെ സംഹാരതാണ്ഡവം; രാക്ഷസ ഉരുളിൽ ഞെരിഞ്ഞമർന്ന ​ഗ്രാമങ്ങളേറെ; കേരളത്തെ ഞെട്ടിച്ച ഉരുൾ ദുരന്തങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രകൃതിയുടെ സംഹാരതാണ്ഡവം; രാക്ഷസ ഉരുളിൽ ഞെരിഞ്ഞമർന്ന ​ഗ്രാമങ്ങളേറെ; കേരളത്തെ ഞെട്ടിച്ച ഉരുൾ ദുരന്തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 07:33 am IST
Facebook
Twitter
WhatsAppTelegram

ഉറക്കംപിടിച്ചിരുന്ന അവരെ ക്ഷണനേരം കൊണ്ടാണ് ഭീമൻ ഉരുളെടുത്തത്. എന്നേക്കുമായി ഉണരാത്ത നിദ്രയിലേക്കാണ് മുണ്ടക്കൈ ​ഗ്രാമം ഉറങ്ങാൻ കിടന്നത്. മരിച്ചവരുടെ എണ്ണം തുടരെ തുടരെ കൂടുകയാണ്. ഇനിയുമേറെ പേരെ കണ്ടുകിട്ടാനുണ്ട്. ഉറ്റവരെ തിരക്കി ബന്ധുക്കളും സുഹൃത്തുക്കളും വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. തിരച്ചിൽ ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിടുമ്പോൾ 130-ലേറെ പേരാണ് മരിച്ചത്. ഇനിയും കണ്ടെത്താനുള്ളത് 210-ലേറെ പേരെയാണ്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ 255 ജീവനുകളാണ് ഉരുളെടുത്തത്. 23 വർഷങ്ങൾക്ക് മുൻപാണ് വലിയൊരു ഉരുൾപൊട്ടൽ ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ വെണ്ണിയാനിയിൽ 2001 ജൂലൈ ഒൻപതിനാണ് ഉരുൾപൊട്ടിയത്. തുടരെ ഇരുപതോളം ഉരുളുകളാണ് പൊട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ മലയാള മനോരമയുടെ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിനെയും ഉരുളെടുത്തു. നിരവധി പേർ നോക്കി നിൽക്കേ വളരെ പെട്ടന്നായിരുന്നു ഉരുൾപൊട്ടിയത്. പിറ്റേ ദിവസമാണ് അദ്ദേഹത്തിന്റെ മൃത​​ദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം അമ്പൂരിയിൽ 2001 നവംബറിലുണ്ടായ ഉരുൾപൊട്ടലിൽ 39 പേരാണ് മരിച്ചത്. അമ്പൂരി പഞ്ചായത്തിലെ കുരിശുമല, പൂച്ചമുക്ക്, കുമ്പിച്ചൽ എന്നിവിടങ്ങളെ സർക്കാർ ഉരുൾപൊട്ടൽ സാധ്യതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2012 ഓ​ഗസ്റ്റിൽ കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ മഞ്ഞവെയിൽ ഭാ​ഗത്ത് ഉരുൾപൊട്ടി എട്ട് പേരാണ് മരണപ്പെട്ടത്. നിർത്താതെയുള്ള ദുരിതപ്പെയ്‌ത്തായിരുന്നു ഉരുൾപൊട്ടാൻ കാരണം.

2018-ൽ കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടുന്നത്. 14 പേർ മരിച്ചു. അഞ്ച് വീടുകൾ പൂർണമായി നശിക്കുകയും 33 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. ഉരുൾപൊട്ടലിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവുമുണ്ടായി. കോഴിക്കോട് ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. 2019 ഓഗസ്റ്റ് എട്ടിനാണ് കേരളത്തെ ഞെട്ടിച്ച് മലപ്പുറത്തെ കവളപ്പാറയിൽ ഉരുൾപൊട്ടിയത്. 59 പേരാണ് മരിച്ചത്. ഇതിൽ 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കവളപ്പാറയിലെ ജനവാസ കേന്ദ്രത്തിലടക്കം 45 വീടുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്.

അന്നേ ദിവസം തന്നെ വയനാട് പുത്തുമലയിലും ഉരുൾപൊട്ടി. 17 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് പേരുടെ മൃതദേഹം ഇപ്പോഴും കാണാമറയത്താണ്. 65 ഓളം വീടുകളാണ് ഉരുൾപൊട്ടലിൽ പൂർണമായും തകർന്നത്. മനുഷ്യവാസയോഗ്യമല്ലെന്ന് വിദഗ്ധർ വിധിയെഴുതിയ ഇവിടെ ഇതുവരെ വൈദ്യുതിയും പുനഃസ്ഥാപിച്ചിട്ടില്ല.

2020-ലാണ് ഇടുക്കി പെട്ടിമുടിയെ ഉരുളെടുക്കുന്നത്. പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനാണ് ഉരുൾ കവർന്നത്. 22 ലയങ്ങളിലായി കിടന്നുറങ്ങിയവരാണ് മരിച്ചത്. ഇവരിൽ ആറ് പേരുടെ മൃതദേഹങ്ങൾ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അപകടത്തിൽനിന്ന് എട്ട് കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. പിറ്റേ വർഷം 2021 ഒക്ടോബർ 16-നാണ് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കൽ, കൊക്കയാർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 13 പേരുടെ ജീവനാണ് പൊലിഞ്ഞത്.

 

Tags: LANDSLIDEMudflowWayanad Landslide
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies