സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 04 മുതൽ ഓഗസ്ററ് 10 വരെയുള്ള (1199 കർക്കടകം 20 മുതൽ 26 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 04 മുതൽ ഓഗസ്ററ് 10 വരെയുള്ള (1199 കർക്കടകം 20 മുതൽ 26 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 12:43 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

മേടരാശിക്കാർക്ക് ഈ വാരം സങ്കീർണമായ അനുഭവങ്ങൾ നല്കിയേകാം. ഭൂമി സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ ലാഭത്തിൽ കലാശിക്കുവാനും തൽഫലമായി സാമ്പത്തികമായി നില മെച്ചപ്പെടുത്തുവാനും സാധ്യത കാണുന്നു. സ്വത്തുവകകൾ വന്നു ചേരാൻ സാധ്യത ഉണ്ട്. സ്വന്തം വീട് എന്ന സ്വപ്നം സംഭവിച്ചു കാണാൻ ഭാഗ്യമുള്ള വാരമായിരിക്കും. ബിസിനസ്സ് രംഗത്തും ലാഭം ഉണ്ടാകും. നിക്ഷേപങ്ങൾ ഈ വാരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കും. ദീർഘകാലമായി ലഭിക്കാതിരുന്ന ആനുകൂല്യങ്ങൾ, തിരികെ ലഭിക്കാതിരുന്ന കൈവയ്‌പ ഒക്കെ ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം.

എന്നാൽ കുടുംബാംഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനോ അപകടങ്ങൾ ഉണ്ടാകാനോ സാധ്യത ഉള്ളതിനാൽ വലിയ ജാഗ്രത പാലിക്കേണ്ടതാകുന്നു. പ്രായമായ കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നത് ഉചിതമായിരിക്കും. എന്നിരുന്നാലും കുടുംബത്തിൽ ചില സന്തോഷ നിമിഷങ്ങൾ ഒക്കെ അരങ്ങേറും. കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. രാഷ്‌ട്രീയത്തിൽ ഇരിക്കുന്നവർക്ക് ശത്രുക്കൾ പരാജിതനാകുന്നത് കാണേണ്ടിവരും. ചതുരംഗപ്പലകയിലെ പോലെ തന്ത്രപൂർവം കരുക്കൾ നീക്കിയാൽ ശത്രുക്കളെ എന്നന്നേക്കുമായി നിലംപരിശാക്കാനും തന്റെ സർവ്വാധിപത്യം സഥാപിക്കാനും പറ്റിയ സമയമാണ്.

തൊഴിൽപരമായി ദീർഘദൂരയാത്രകൾ അനിവാര്യമാകും. എന്നാൽ ഇത്തരം യാത്രകളിൽ കണ്ണും കാതും തുറന്നു ശ്രദ്ധയോടെ ഇരുന്നാൽ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ചില അസുലഭഅവസരങ്ങൾ നിങ്ങളുടെ മുന്നിൽ തുറന്നു വരും. ഏറെക്കാലമായി അവമതി നേരിട്ടിരുന്നവർക്ക് ഈ വാരത്തിൽ നീതി ലഭിക്കും. നിങ്ങളെ അവമതിച്ചിരുന്നവർ തന്നെ അംഗീകരിക്കുന്നതും ആദരിക്കുന്നതും അനുഭവിക്കാം. നിങ്ങളുടെ പരിശ്രമങ്ങൾക്കും നേട്ടങ്ങൾക്കും അഗീകാരം ലഭിക്കുന്ന വാരം ആയിരിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് മറക്കാനാകാത്ത ആഴ്ചയാണ് വരുന്നത്. അപ്രതീക്ഷിത സ്ഥാനക്കയറ്റം, അധികാര പ്രാപ്തി അധിക ആനുകൂല്യം തുടങ്ങി പലതും വന്നു ചേർന്നേക്കാം.

ചുരുക്കത്തിൽ ഈ വാരത്തിൽ സാമ്പത്തികമായും തൊഴില്പരമായും വ്യക്തിപരമായും കുടുംബപരവുമായ വെല്ലുവിളികളും അവസരങ്ങളും ഒരുപോലെ മേടരാശിക്കാർക്ക് അനുഭവത്തിൽ വരും. അവസരങ്ങളെ ബുദ്ധിപൂർവം വിനിയോഗിച്ചു വെല്ലുവിളികളെ ധൈര്യപൂർവം നേരിടേണ്ടത് ഈ വാരത്തിൽ അത്യാവശ്യമാണ്.

മേടക്കൂറിലുള്ള അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം ചൊവ്വാ, ബുധൻ, വ്യാഴാഴ്ചകളിൽ വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഇടവം രാശിക്കാർക്ക് ഈ വാരം വെല്ലുവിളികളും അവസരങ്ങളും ഒരുമിച്ചു വന്നുചേരും. അവിശ്വസനീയമായ (ദുർ) സ്വപ്ന സമാനമായ ചില അവസ്ഥകൾ ഈ വാരത്തിൽ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങൾ വളരെ വലിയ വൈകാരിക വെല്ലുവിളികൾ ഉയർത്തിയേക്കും. ചിലർക്ക് മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കാണുന്നു.

ഇവരുടെ കുടുംബാംഗങ്ങൾക്ക് കോടതി വ്യവഹാരങ്ങളോ ജപ്തി നടപടികളോ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ സമ്മർദ്ദവും ആശങ്കയും ഒക്കെ സംജാതമാകും. വേണ്ടപ്പെട്ടവരുടെ വേർപാടും ഒരുപക്ഷെ ഉണ്ടായേക്കാം. എന്നാൽ സഹോദര സഹോദരീ സ്ഥാനത്തുള്ളവർക്ക് വലിയ സാമ്പത്തിക ലാഭവും ഭാഗ്യവും പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും കുടുംബ പരിധി ലംഘിച്ചു കോടതി നടപടികളിലേക്ക് ചെന്ന് ചേരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക. മൊത്തത്തിൽ കുടുംബബന്ധങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ട, സൂക്ഷ്മതയും സഹാനുഭൂതിയും, ക്ഷമയും വേണ്ടുന്ന വാരമാണ്.

കൊളസ്‌ട്രോൾ, പ്രമേഹം, അല്ലെർജി തുടങ്ങിയ രോഗങ്ങൾ നിലവിൽ ഉള്ളവർ ഇരട്ടി ജാഗ്രത പുലർത്തേണ്ടുന്ന വാരമാണ്. ചര്യകളിൽ സൂക്ഷ്മതയും പരിചരണത്തിൽ കൃത്യതയും ഇല്ലെങ്കിൽ ആശുപത്രി വാസത്തിൽ കഴിയേണ്ടി വരുന്ന അവസ്ഥ ഉണ്ടാകും. ആരോഗ്യം വളരെയധികം നീരിക്ഷിക്കുക.

തൊഴിൽപരമായി വരവസാനത്തോടെ പുതിയ അവസരങ്ങൾ തുറന്നു വരും. തൽഫലമായി കരിയർ പുരോഗതിയും പുത്തൻ സാമ്പത്തിക സ്രോദസ്സ്കളും ഉണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് വെല്ലുവിളികൾ ആയിരിക്കും. വിദേശത്തു ജോലി ചെയ്യുന്നവർ ഏതൊരു കാര്യത്തിൽ ഒപ്പു വൈകുമ്പോഴും വളരെ ശ്രദ്ധിക്കുക. ചെറിയ അശ്രദ്ധക്ക് പോലും വലിയ വില നൽകേണ്ടി വന്നേക്കാം.

ചിലർക്കെങ്കിലും മുൻവിധി കാരണമോ തെറ്റിദ്ധാരണമൂലമോ ചിലരെ ശത്രുക്കളായി കാണാനുള്ള മാനസികാവസ്ഥ സംജാതമാകും. എന്നാൽ ഇങ്ങനെ ചെയ്തതിനെ ഓർത്തു പിൽക്കാലത്തു വ്യസനിക്കാനും അവമതിക്കപ്പെടാനും സാധ്യത കാണുന്നു. അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കുന്നതാകും ഉചിതം.

ചുരുക്കത്തിൽ ഈ വാരത്തിൽ നിയമപരമായും, ആരോഗ്യപരമായും തൊഴിൽപരമായും കുടുംബപരമായും പല പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം. വിഷയങ്ങളെ യുക്തിപൂർവം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നതിലൂടെ മാത്രമേ ഈ വാരം വിജയംകൈവരിക്കാൻ സാധിക്കുകയുള്ളു.

ഇടവകൂറിലുള്ള കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർ യഥാക്രമം വ്യാഴം, വെള്ളി, ശനിയാഴ്ചകളിൽ വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

മിഥുനം രാശിക്കാർക്ക് ഈ വാരത്തിൽ ഗുണദോഷ സമ്മിശ്രമായിരിക്കും അനുഭവങ്ങൾ. കഴിയുന്നതും ഈ വാരത്തിൽ തർക്കങ്ങൾ ഒഴിവാക്കുക. വേണ്ടപെട്ടവരുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാനും അതുവഴി മാനസിക സമ്മർദ്ദം നേരിടാനും അസ്വസ്ഥതക്കും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുമായും മാതാപിതാക്കളുമായും സമാധാനപരമായ ആശയവിനിമയവും ആത്മസംയമനവും ക്ഷമയും യുക്തിയും പ്രായോഗിക തലത്തിൽ സംയോജിപ്പിച്ചാൽ മാത്രമേ ഈ വാരം വെല്ലുവിളികൾ ഇല്ലാതെ കടന്നു പോകു. കുടുംബത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുകയും, മിക്കപ്പോഴും വിവേകത്തിനേക്കാൾ ഉപരി വികാരത്തിനടിമയായി തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നേക്കാം. തൊഴിലിടത്തും സഹപ്രവർത്തകരുമായും മറ്റും തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ വലിയ വാക്കു തർക്കങ്ങൾ ഉടലെടുത്തേക്കാം. തുടക്കത്തിൽ തന്നെ തർക്കങ്ങൾ ഒഴിവാക്കിയില്ല എങ്കിൽ പിന്നിട് തൊഴിൽ നഷ്ടം പോലെയുള്ള ഗുരുതര പ്രത്യാഖ്യാതം വരെ സംഭവിച്ചേക്കാം. അതുകൊണ്ടു തന്നെ തർക്കങ്ങൾ നയപരമായും തന്ത്രപരമായും വേണം കൈകാര്യം ചെയേണ്ടത്.

സന്താനങ്ങൾക്ക് വേണ്ടി ചികിത്സ തേടുന്നവർക്ക് ഈ വാരത്തിൽ വളരെ ജാഗ്രത വേണ്ടാതാകുന്നു. തെറ്റായ സ്ഥലങ്ങളിൽ എത്തിപെടാനും ചികിത്സാ പിഴവുണ്ടാകാനും സാധ്യത കാണുന്നു. അത്തരം പിഴവുകൾ പിൽക്കാലത്തു ഗുരുതര രോഗ ദുരിതങ്ങൾക്ക് കാരണമായേക്കാം. ആരോഗ്യസംബന്ധമായി വലിയ തീരുമാനങ്ങൾ കഴിയുമെങ്കിൽ ഈ വാരം ഒഴിവാക്കുക. നേത്ര ശിരോ രോഗങ്ങൾ ഉള്ളവർ കരുതലെടുക്കേണ്ട സമയമാണ്. മൈഗ്രൈൻ ഉള്ളവർ തലവേദന അനുഭവപ്പെട്ടാൽ അത് മൈഗ്രേൻ തന്നെയാണ് എന്ന് ഉറപ്പിക്കുക. തെറ്റിദ്ധാരണ കാരണം മറ്റു രോഗങ്ങൾ മൂർച്ഛിക്കാൻ ഇടയുണ്ട്. ഇവർ ചികിത്സ വിധി തീരുമാനിക്കുമ്പോൾ അലോപ്പതിയാണോ, ആയുർവേദമാണോ സിദ്ധമാണോ അതോ മറ്റു ചികിത്സാ പദ്ധതികൾ ആണോ വിജയിക്കുന്നത് എന്ന് ഒരു ജ്യോതിഷിയോടു കൂടി മെഡിക്കൽ അസ്‌ട്രോളജി വഴി നോക്കുന്നത് ഗുണം ചെയ്യും.

വരവും ചിലവും ഒരുപോലെയാകുന്ന നീക്കിയിരിപ്പില്ലാത്ത ആഴ്ചയായിരിക്കും. സാമ്പത്തിക നഷ്ടം സംഭവിക്കാൻ സാധ്യത ഇല്ലയെങ്കിലും സാമ്പത്തിക സ്ഥിരത നിലനിർത്താൻ ബുദ്ധിമുട്ടായിരിക്കും.

ചുരുക്കത്തിൽ ഈ വാരത്തിൽ തർക്കങ്ങളിൽ നിന്നും ഒഴിവഴി ആരോഗ്യപരമായും സാമ്പത്തികപരമായും കാര്യങ്ങൾ സൂക്ഷ്മതയോടു കൂടി കൈകാര്യം ചെയേണ്ടതാകുന്നു. ഈ വാരത്തിൽ വരുത്തി വയ്‌ക്കുന്ന വീഴ്ചകൾക്ക് പിന്നിട് വലിയ വില നൽകേണ്ടി വന്നേക്കാം.

മിഥുനക്കൂറിലുള്ള മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ യഥാക്രമം ശനി, ഞായർ, വെള്ളിയാഴ്ചകളിൽ വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

കർക്കടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

കർക്കടക രാശിക്കാർക്ക് ഈ വാരത്തിൽ സാമ്പത്തികമായും മാനസികമായും നിർണായകമായേക്കാവുന്ന ചില അവസരങ്ങൾ പ്രതീക്ഷിക്കാം. സമൃദ്ധിയോടെ ആയിരിക്കും അഴ്ച ആരംഭിക്കുന്നത്. ഇഷ്ടഭക്ഷണ ഭാഗ്യം കാണുന്നു. ഈ വാരത്തിൽ ദീർഘകാലമായി അനുഭവപ്പെട്ടിരുന്നു രോഗങ്ങൾ മാറുന്നതായി കാണാൻ സാധിക്കും. അപ്രതീക്ഷിതമായ ചില സമ്മാനങ്ങൾ ലഭിക്കുന്ന വാരമാണ്. ഇതെല്ലാം തന്നെ ഈ വാരത്തെ കൂടുതൽ സന്തോഷകരവും മിഴിവുള്ളതുമാക്കും.

കുടുംബത്തിൽ പ്രത്യേകിച്ച് ദമ്പതികൾക്കിടയിൽ ചില വൈകാരിക വിസ്ഫോടനങ്ങൾ ഉണ്ടായേക്കാം. തന്മൂലം ബന്ധങ്ങൾക്ക് ഇഴയടുപ്പം വർദ്ധിക്കാനും വൈകാരിക ബന്ധം ശക്തമാക്കാനും സാധ്യത കാണുന്നു. ഈ വാരത്തിൽ ചിന്താശേഷിയും ധൈര്യവും വർദ്ധിക്കുന്നതും അനുഭവപ്പെടും. പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയുന്നത് അമിതവിശ്വാസം കൂട്ടും. വിവേകപൂര്വമായ പെരുമാറ്റം കാരണം മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയുന്ന വാരമാണ്. മറ്റുള്ളവരുടെ കുഴക്കുന്ന അഭിപ്രായങ്ങൾ മാനിക്കാതെ സ്വന്തം കഴിവിലെ ആത്മവിശ്വാസത്തോടെ ചില തീരുമാനങ്ങൾ ഈ വാരത്തിൽ എടുക്കുന്നത് ജീവിതത്തിൽ പല ആനുകൂല്യങ്ങൾക്കും ഇടയാകും.

സഹോദരങ്ങളിൽ നിന്നും അകമഴിഞ്ഞ പിന്തുണയും സഹായവും ലഭിക്കുന്ന ആഴ്ചയായിരിക്കും. ഇതു ബന്ധങ്ങളിൽ സമാധാനവും സന്തോഷവും നൽകും. ജീവിതത്തിൽ ചില പുതിയ അർത്ഥങ്ങൾ കണ്ടെത്താൻ സാധിക്കുന്ന വാരമാണ്.

ചുരുക്കത്തിൽ ഈ വാരത്തിൽ മാനസികമായി വലിയ സമാധാനവും അഭിമാനവും സന്തോഷവും തോന്നും. സംശയത്തോടെ പകച്ചു നിന്നിരുന്ന പല കാര്യങ്ങൾക്കും ഒരു വ്യക്തത വരുന്ന വാരമാണ്

കർക്കിടകക്കൂറിലുള്ള പുണർതം നക്ഷത്രക്കാർ യഥാക്രമം വെള്ളിയാഴ്ച വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും. ആഗസ്ത് 4, 5 തീയതികൾ യഥാക്രമം പൂയം, ആയില്യം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBYearly PredictionJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies