ജാഗ്രതക്കുറവിന്റെ വിലയോ? മുണ്ടക്കൈയിൽ അപകടസാദ്ധ്യതയെന്ന് 16 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകി; സൂചന നൽകിയത് മഴയുടെ തോത് നിരീക്ഷിച്ച ശേഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജാഗ്രതക്കുറവിന്റെ വിലയോ? മുണ്ടക്കൈയിൽ അപകടസാദ്ധ്യതയെന്ന് 16 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകി; സൂചന നൽകിയത് മഴയുടെ തോത് നിരീക്ഷിച്ച ശേഷം

ഒരു പ്രദേശത്ത് തുടർച്ചയായി 600 എംഎം മഴ ലഭിച്ചാൽ മണ്ണിടിച്ചിലിനുളള സാദ്ധ്യത ഉയരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 10:49 pm IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് 16 മണിക്കൂർ മുൻപ് ജില്ലാ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. ജൈവവൈവിധ്യത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും ശാസ്ത്രീയപഠനം നടത്തുന്ന കൽപറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. വയനാട്ടിലെ 200 ഓളം വെതർ സ്‌റ്റേഷനുകളിൽ നിന്ന് ശേഖരിച്ച മഴയുടെ അളവ് പരിശോധിച്ച ശേഷമായിരുന്നു മുണ്ടക്കൈയിലും പരിസരത്തും ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇവർ നൽകിയത്.

മലയോര മേഖലയായതിനാൽ വയനാട്ടിലെ മഴയുടെ തോത് അളക്കാൻ വിപുലമായ സംവിധാനമാണ് ഹ്യൂമിന് ഉളളത്. മുണ്ടക്കൈയ്‌ക്ക് തൊട്ടടുത്തുളള പുത്തുമല വെതർ സ്റ്റേഷനിൽ ഞായറാഴ്ച 200 എംഎം മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ രാത്രിയിൽ പ്രദേശത്ത് 130 എംഎം മഴയും ലഭിച്ചു. ഒരു പ്രദേശത്ത് തുടർച്ചയായി 600 എംഎം മഴ ലഭിച്ചാൽ മണ്ണിടിച്ചിലിനുളള സാദ്ധ്യത ഉയരും. ഇത് കണക്കിലെടുത്ത് മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹ്യൂം ഡയറക്ടർ സികെ വിഷ്ണുദാസ് പറഞ്ഞു. ഞായറാഴ്ച ആദ്യ റീഡിംഗ് ലഭിച്ച ശേഷം പ്രദേശത്ത് 48 മണിക്കൂറിനുളളിൽ 572 എംഎം മഴ ലഭിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ജില്ലാ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്.

കഴിഞ്ഞ നാല് വർഷമായി മഴയുടെ തോത് വിലയിരുത്തി മഴക്കെടുതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സ്ഥാപനമാണ് ഹ്യൂം. 2020 ൽ മുണ്ടക്കൈ മേഖലയിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ഇവർ നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് മുൻകരുതൽ നടപടിയായി പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. കർഷകരെ സഹായിക്കാൻ 200 ഓളം മഴമാപിനികൾ സ്ഥാപിച്ച് കമ്യൂണിറ്റി അധിഷ്ഠിത മഴ നിരീക്ഷണ സംവിധാനമാണ് ഹ്യൂം ഒരുക്കിയിരിക്കുന്നത്.

ജൂൺ ഒന്ന് മുതൽ വയനാട്ടിലെ പല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചിരുന്നതെന്ന് വിഷ്ണുദാസ് പറയുന്നു. ലക്കിഡി, പുത്തുമല, തോണ്ടർനാട്, മണിക്കുന്നുമല എന്നിവിടങ്ങളിൽ 3000 എംഎം മഴയാണ് ലഭിച്ചത്. കേവലം അൻപത് ദിവസങ്ങൾക്കുളളിലാണ് ഇത്രയധികം മഴ ഈ പ്രദേശങ്ങളിൽ ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൺസൂണിന്റെ ആദ്യഘട്ടത്തിൽ സാധാരണ നിലയിൽ 100 മുതൽ 150 എംഎം വരെ മഴയാണ് ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് മഴ ശക്തമാകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മഴ മാപിനികളിൽ 2020 മുതലുളള കണക്കുകൾ പരിശോധിക്കുമ്പോൾ വയനാട്ടിലെ മഴയ്‌ക്ക് വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. ജൂണിൽ തുടങ്ങി സെപ്തംബർ മുഴുവൻ നീളുന്ന മഴക്കാലമായിരുന്നു വയനാടിന്റെ പ്രത്യേകത. എന്നാൽ 2015-16 ലെ കനത്ത വേനൽ മുതൽ വയനാട്ടിലെ മഴലഭ്യതയിലും വലിയ മാറ്റങ്ങൾ വരികയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയത്. 200 ലധികം പേരാണ് മരിച്ചത്. ഈ പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

Tags: wayanadrainfallWayanad Landslideമുണ്ടക്കൈHume Center WayanadHume
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies