'മഴക്കോട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയിൽ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്'; പേര് ജോർജ് കുര്യൻ
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മഴക്കോട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയിൽ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്’; പേര് ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 09:45 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ മണിക്കൂറുകൾക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉൾപ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും സജീവ ഇടപെടലും സഹായവും ആദ്യമണിക്കൂറുകളിൽ തന്നെ ഉറപ്പാക്കിയതിന് പിന്നിലും ജോർജ് കുര്യന്റെ ഇടപെടൽ ഉണ്ടായിരുന്നു.

രണ്ട് ദിവസത്തിന് ശേഷവും ദുരന്തസ്ഥലങ്ങളിൽ തിരച്ചിൽ തുടരുമ്പോഴും അദ്ദേഹം വയനാട്ടിലെ അപകടമുഖത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും തിരച്ചിൽ സംഘങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയും രക്ഷാപ്രവർത്തനം നടത്തുന്ന മേഖലകളിൽ നേരിട്ടെത്തി വിലയിരുത്തിയും ഒരു സാധാരണക്കാരനായി വയനാടിന്റെ കണ്ണീരൊപ്പുകയാണ് ജോർജ് കുര്യൻ.

മുട്ടറ്റം ചെളി പുതഞ്ഞുകിടക്കുന്ന ദുരന്തഭൂമിയിൽ കാൽ മണ്ണിൽ പൂണ്ടുപോകാതിരിക്കാൻ വേണ്ടി മാത്രം ഒരു ഷൂ ധരിച്ച് ഉടുത്തിരിക്കുന്ന വെളളമുണ്ട് കാൽമുട്ടുവരെ തെറുത്തുകയറ്റി രക്ഷാപ്രവർത്തകർക്കൊപ്പം എല്ലായിടത്തും ജോർജ് കുര്യൻ എത്തുന്നു. ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം സേവാഭാരതി ഉൾപ്പെടെയുളള സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയും അദ്ദേഹം സജീവമാണ്.

മാദ്ധ്യമസംഘങ്ങളെ കൂടെക്കൂട്ടിയും ഓരോ മണിക്കൂറിലും വാർത്താചാനലുകളിൽ പ്രത്യക്ഷപ്പെട്ടുമല്ല അദ്ദേഹത്തിന്റെ പ്രവർത്തനം. അപകടത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കിയുളള അവസരോചിതമായ പ്രവർത്തനം. ജോർജ് കുര്യന്റെ അപകടമുഖത്തെ നിശബ്ദസേവനം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ പങ്കുവെച്ച കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.

“മഴക്കാട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയിൽ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്. പേര് ജോർജ് കുര്യൻ. ദുരന്തമുണ്ടായതിന്റെ പിറ്റേന്നാൾ രാവിലെ മുതൽ എല്ലാറ്റിനും നേതൃത്വം നൽകി അദ്ദേഹം അവിടെയുണ്ട്. കരുണാമയനായ മുഖ്യമന്ത്രിയും, വയനാട്ടുകാർ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തയച്ച, വയനാട്ടുകാരെ നെഞ്ചോടു ചേർത്തുവെച്ച എം.പിയും ഭാവി വയനാട് എംപിയും ഇന്നെത്തുന്നുണ്ടത്രേ…. (അത്യുന്നതങ്ങളിൽ ‘കാലാവസ്ഥ’യ്‌ക്ക് സ്തുതി)” എന്നായിരുന്നു സദാനന്ദൻ മാസ്റ്ററുടെ പോസ്റ്റ്.

ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുന്ന ജോർജ് കുര്യന്റെ ചിത്രവും രാഹുലിന്റെയും മുഖ്യമന്ത്രിയുടെയും വരവിനെക്കുറിച്ചുളള പത്രവാർത്തകളും ഉൾപ്പെടുത്തിയായിരുന്നു സദാനന്ദൻ മാസ്റ്റർ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

Tags: Wayanad Landslideചൂരൽമലമുണ്ടക്കൈGeorge Kurian Union Ministerകേന്ദ്രമന്ത്രി ജോർജ് കുര്യൻ
Share
Tweet
SendShare

More News from this section

‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി കോട്ടയത്ത് വിപുലമായ ശുചീകരണം; റബർ ബോർഡ് ആസ്ഥാനത്തുനിന്ന് സബ് ജയിൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ടവും ഒരുക്കി

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച വീട്ടമ്മക്കെതിരെ കലാപശ്രമത്തിന് കേസ്, എഫ്‌ഐആർ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

Latest News

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

Rajeev Chandrashekar

തിരുവനന്തപുരത്തെ സിപിഎം- കോൺഗ്രസ് സംഘർഷം വെറും നാടകം; ബിജെപിയുടെ സമരങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം: രാജീവ് ചന്ദ്രശേഖർ

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

220 ക്ഷേത്രങ്ങൾ ഇനി ഒരൊറ്റ സംവിധാനത്തിന് കീഴിൽ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies