"DCയുടെ സൂപ്പർഹീറോകളെ നമുക്ക് ആവശ്യമില്ല, വണ്ടർവുമൺ ഇവിടെയുണ്ട്"; മേജർ സീതാ ഷെൽക്കയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര 
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“DCയുടെ സൂപ്പർഹീറോകളെ നമുക്ക് ആവശ്യമില്ല, വണ്ടർവുമൺ ഇവിടെയുണ്ട്”; മേജർ സീതാ ഷെൽക്കയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 05:35 pm IST
Facebook
Twitter
WhatsAppTelegram

“DCയുടെ സൂപ്പർഹീറോകളെ നമുക്ക് ആവശ്യമില്ല, കാരണം നമ്മുടെ റിയൽലൈഫിൽ അവരുണ്ട്..” മേജർ സീത ഷെൽക്കെയുടെ ചിത്രം പങ്കുവച്ച് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞ വാക്കുകളാണിത്. വയനാട്ടിലെ ദുരന്തമുഖത്ത് ബെയ്ലി പാലം യാഥാർത്ഥ്യമാക്കിയ സൈനിക എൻജിനീയറായ സീത ഷെൽക്കെയെന്ന പെൺപുലി രാജ്യം മുഴുവൻ ഇപ്പോൾ ചർച്ചയാവുകയാണ്.

The WonderWoman of Wayanad.

No need for DC Super Heroes.

We have them in real life out here…

💪🏽💪🏽💪🏽 pic.twitter.com/DWslH6nKln

— anand mahindra (@anandmahindra) August 3, 2024

‘വയനാടിന്റെ വണ്ടർവുമൺ’ എന്നായിരുന്നു ആനന്ദ് മഹീന്ദ്ര അവരെ വിശേഷിപ്പിച്ചത്. DC കോമിക്സിലെ സൂപ്പർഹീറോയിനാണ് വണ്ടർവുമൺ എന്ന കഥാപാത്രം. ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ആരാധന പിടിച്ചുപറ്റിയ വണ്ടർവുമൺ എന്ന കഥാപാത്രത്തെ അസാധാരണമാംവിധം കരുത്തുറ്റ വനിതകളോടാണ് പൊതുവെ താരതമ്യപ്പെടുത്താറുള്ളത്. സമാനതകളില്ലാത്ത ഉരുൾപൊട്ടൽ ദുരന്തത്തിന് വയനാട് സാക്ഷിയായപ്പോൾ മേജർ സീതാ ഷെൽക്കെ എന്ന എൻജിനീയറുടെ നേതൃപാഠവത്തിലൂടെ യാഥാർത്ഥ്യമായത് 191 അടി നീളമുള്ള ബെയ്ലി പാലമായിരുന്നു. അതും മണിക്കൂറുകൾക്കുള്ളിൽ.. അതുതന്നെയാണ് അവരെ ‘വണ്ടർവുമൺ’ എന്ന വിശേഷണത്തിന് അർഹയാക്കിയതും.

ചൂരൽമലയെയും മുണ്ടക്കൈയേയും ബന്ധിപ്പിച്ച ബെയ്ലി പാലം രക്ഷാദൗത്യത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ദുരന്തമേഖലയിലേക്ക് ദൗത്യസംഘത്തിനും വാഹനങ്ങൾക്കും എത്തിപ്പെടാൻ വേണ്ട ആദ്യ ചുവടുവയ്പ്പായിരുന്നു പാലം പണിയുക എന്നുള്ളത്. പാലം നിർമാണ സംഘത്തെ നയിച്ചതാകട്ടെ മേജർ സീത ഷെൽക്കെയും. സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിം​ഗ് ​ഗ്രൂപ്പിലെ (എം.ഇ.ജി.) വനിത.

മഹാരാഷ്‌ട്രയിലെ അ​ഹമ്മദ് ന​ഗറിൽ നിന്നുള്ള കർഷകപുത്രിയാണ് സീത. നാല് പെൺമക്കളിൽ രണ്ടാമത്തെയാൾ. 600 പേർ മാത്രമുള്ള ​ഗ്രാമത്തിൽ നിന്ന് 2012ൽ അവർ സൈന്യത്തിന്റെ ഭാ​ഗമായി. അഭിമുഖ പരീക്ഷയിൽ രണ്ടുതവണ പരാജയപ്പെട്ടിരുന്നെങ്കിലും സീതയുടെ കഠിനാധ്വാനം മൂന്നാം വട്ടം വിജയം കാണുകയായിരുന്നു. ഇന്നവൾ എം.ഇ.ജിയിലെ ഏക വനിതാ എൻജിനീയറാണ്. ദുരന്തമുഖത്ത് സൈന്യത്തെ നയിക്കുന്ന കരുത്തുറ്റ പെണ്ണാണ്.

Tags: Major Sita ShelkewayanadWayanad LandslideWonder Woman
Share
Tweet
SendShare

More News from this section

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Latest News

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies