വർഷങ്ങൾക്ക് ശേഷമൊരു ലോകകപ്പ് റീയൂണിയൻ; ആളെ മനസിലായോ?
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വർഷങ്ങൾക്ക് ശേഷമൊരു ലോകകപ്പ് റീയൂണിയൻ; ആളെ മനസിലായോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 10:54 pm IST
Facebook
Twitter
WhatsAppTelegram

2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ടീം ഇന്ത്യയെ നയിച്ച നായകനും ആ ലോകകപ്പ് ഇന്ത്യയിലെത്തിച്ചതിൽ നിർണായക സംഭാവന നൽകിയ താരവും വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. എംഎസ് ധോണിയുമായി താൻ കൂടിക്കാഴ്ച നടത്തിയ കാര്യം ജൊഗീന്ദർ ശർമ്മയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

”ദീർഘകാലത്തിന് ശേഷം മഹേന്ദ്രസിങ് ധോണിയെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം. 12 വർഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം താങ്കളെ കണ്ടത് വ്യത്യസ്തമായ അനുഭവമാണെന്ന” അടിക്കുറിപ്പോടെയാണ് ധോണിക്കൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവച്ചത്.

ജോഹന്നാസ്‌ബെർഗിൽ പാകിസ്താനെതിരെ നടന്ന ഫൈനലിൽ അവസാന ഓവർ എറിയാനെത്തിയത് ജൊഗീന്ദർ ശർമ്മയായിരുന്നു. പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസ്. ക്രീസിൽ മിസ്ബാ- ഉൾ- ഹഖ്. പരിചയസമ്പന്നനായ ഒരു ബൗളർക്ക് നൽകേണ്ട ഓവറാണ് ധോണി ജൊഗീന്ദറിന് നൽകിയത്. അവസാന 4 പന്തിൽ ജയിക്കാൻ 6 റൺസ് വേണ്ടിയിരിക്കെ മിസ്ബാ ഉൽ ഹഖിനെ ഷോർട്ട് ഫൈൻ ലെഗിൽ ശ്രീശാന്തിന്റെ കൈകളിലെത്തിച്ചാണ് ജൊഗീന്ദർ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചത്. 5 റൺസിനായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം. ഇന്ത്യക്കായി താരം അവസാനമായി കളിച്ച രാജ്യാന്തര മത്സരവും അതായിരുന്നു.

ഇന്ത്യക്കായി 4 ഏകദിനങ്ങളും 4 ട്വന്റി20 മത്സരങ്ങളും കളിച്ച താരം 5 വിക്കറ്റുകൾ നേടി. നിലവിൽ കൽക അസിസ്റ്റന്റ് പൊലീസ് കമ്മിഷണറാണ് ജൊഗീന്ദർ ശർമ്മ.

Tags: ms dhoniJoginder Sharma2007 T20 World Cup
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies