വയനാട്ടിലെ ഉരുൾപൊട്ടൽ; അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയനാട്ടിലെ ഉരുൾപൊട്ടൽ; അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 05:00 pm IST
Facebook
Twitter
WhatsAppTelegram

ബെയ്‌ജിങ്‌: 350 ലധികം പേരുടെ ജീവൻ കവർന്ന വയനാട്ടിലെ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രധാനമന്ത്രി അനുശോചന സന്ദേശം കൈമാറിയതായും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ലി ക്വിയാങ് അനുശോചനം അറിയിച്ചതായും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു.

കേരളത്തിലെ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ് കഴിഞ്ഞ ഓഗസ്റ്റ് 3ന് പ്രധാനമന്ത്രി മോദിക്ക് അനുശോചന സന്ദേശം അയച്ചു. ദുരന്തത്തിലുണ്ടായ കനത്ത നാശനഷ്‌ടങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായി. മരിച്ചവരുടെ കുടുംബങ്ങളോടും പരിക്കേറ്റവരോടും ചൈനീസ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് കുറിച്ചു.

കഴിഞ്ഞ ജൂലൈ 30 ന് ആണ് കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടൽ ഉണ്ടാവുന്നത്. വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ദുരന്തത്തിൽ 350 അധികം പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാണെന്നും രക്ഷാപ്രവർത്തനത്തിനായി 1300 ഓളം സേനയെ വിന്യസിച്ചിട്ടുണ്ടെന്നും വയനാട് ജില്ലാ കളക്ടർ മേഘശ്രീ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ശനിയാഴ്ച സിയാച്ചിനിൽ നിന്നും ഡൽഹിയിൽ നിന്നും ഒരു ZAWER റും നാല് REECO റഡാറുകളും എയർലിഫ്റ്റ് ചെയ്തു.

പുതിയ റിപ്പോർട്ട് അനുസരിച്ച് ദുരന്ത പ്രദേശത്തു നിന്ന് 98 പുരുഷന്മാരുടെയും 87 സ്ത്രീകളുടെയും 30 കുട്ടികളുടെയും ഉൾപ്പെടെ 215 മൃതദേഹങ്ങളും 143 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 212 മൃതദേഹങ്ങളുടെയും 140 ശരീരഭാഗങ്ങളുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതായും 148 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞതായും അധികൃതർ അറിയിച്ചു.

Tags: condolesWayanad LandslideChinese premierLi Qiang
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies