വഖഫ് ബോർഡിൽ സ്ത്രീകളും; പുതിയ ബിൽ വരുന്നു; എതിർത്ത് മുസ്ലീം വ്യക്തിനിയമ ബോർഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖഫ് ബോർഡിൽ സ്ത്രീകളും; പുതിയ ബിൽ വരുന്നു; എതിർത്ത് മുസ്ലീം വ്യക്തിനിയമ ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 11:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ ഭേദഗതികൾ വരുത്തി പുതിയ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വഖഫ് ബോർഡ് നിയമങ്ങളിൽ 40-ഓളം ഭേദ​ഗതികൾ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. വഖഫ് ബോർഡിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂടി ഉറപ്പാക്കുന്നതായിരിക്കും പുതിയ ബില്ലെന്നാണ് വിവരം.

വഖഫ് ബോർഡിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്തണമെന്ന നിയമഭേദ​ഗതി യാഥാർത്ഥ്യമായാൽ ചരിത്രത്തിലിടം പിടിക്കുന്ന ചുവടുവയ്പ്പാകുമെന്നതിൽ സംശയമില്ല. നിലവിൽ വഖഫ് ബോർഡിലോ കൗൺസിലുകളിലോ സ്ത്രീകൾ അം​ഗങ്ങളല്ല. ഇസ്ലാമിക മതസ്ഥാപനങ്ങളും മസ്ജി​ദുകളും സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വഖഫ് ബോർഡുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് നിയമത്തിൽ ഭേ​ദ​ഗതി വരുത്തുന്നത്.

സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന വിഭാ​ഗങ്ങളിലൊന്നാണ് മുസ്ലീം സ്ത്രീകളും കുട്ടികളും. ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാൽ അവൾക്കും അവളുടെ മക്കൾക്കും അവകാശം ലഭിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്. പുതിയ ബിൽ അനുസരിച്ച് ഓരോ സംസ്ഥാനങ്ങളുടെ വഖഫ് ബോർഡിലും കേന്ദ്രകൗൺസിലിലും രണ്ട് സ്ത്രീകൾ വീതം ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. വഖഫ് ബോർഡിന്റേതായി പ്രഖ്യാപിക്കുന്നതിന് മുൻപ് സ്വത്ത്/ഭൂമി കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കണമെന്ന നിബന്ധനയും പുതിയ ബില്ലിൽ ഉണ്ടാകുന്നതാണ്.

വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ ​ഗൂഢതന്ത്രമാണ് വഖഫ് നിയമങ്ങളുടെ പരിഷ്കരണമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ ആരോപണം. വഖഫ് നിയമത്തിൽ വരുത്തുന്ന തിരുത്തുകളും മാറ്റങ്ങളും ഒരുകാരണവശാലും അം​ഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.

Tags: womenWaqf boardsWaqf lawWaqf Act
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies