ഇന്ത്യൻ ഫുട്‌ബോളിലേക്ക് കേരളത്തിൽ നിന്ന് താരങ്ങൾ; കല്ലറയ്ക്കൽ ഫൗണ്ടേഷന്റെ ഫുട്‌ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യൻ ഫുട്‌ബോളിലേക്ക് കേരളത്തിൽ നിന്ന് താരങ്ങൾ; കല്ലറയ്‌ക്കൽ ഫൗണ്ടേഷന്റെ ഫുട്‌ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 01:26 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരളത്തിലെ കുരുന്നുകളിൽ നിന്ന് ഒരു പതിറ്റാണ്ടിനകം ഒരു ഡസൻ ഇന്ത്യൻ ഫുട്ബോളർമാരെയും നിരവധി താരങ്ങളെയും വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ചിരിക്കുന്ന കല്ലറയ്‌ക്കൽ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കല്ലറയ്‌ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഫുട്‌ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകൾ ഓഗസ്റ്റ് 10-ന് വൈകീട്ട് നാലിന് തൃശൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.

കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, പന്ന്യൻ രവീന്ദ്രൻ, അന്തർദേശീയ ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, സിവി പാപ്പച്ചൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എംപി സുരേന്ദ്രൻ, ഫാ. പിടി ജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.

ലൈസൻസ്ഡ് ഫുട്ബോൾ പരിശീലകർക്ക് നൽകുന്ന കല്ലറയ്‌ക്കൽ ഫൗണ്ടേഷൻ കോച്ചിംഗ് എക്സലൻസ് അവാർഡിന് പുരുഷ-വനിതാ വിഭാഗങ്ങളിൽ യഥാക്രമം എബിൻ റോസ് (കോവളം എഫ്‌സി), ഡോ. പിവി പ്രിയ (ഇന്ത്യൻ കോച്ച്) എന്നിവർ അർഹരായി. 25,000 രൂപയും മൊമന്റോയും അടങ്ങുന്നതാണ് അവാർഡ്.

പെൺകുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിൽ സവിശേഷശ്രദ്ധയൂന്നുന്ന തോമസ് കാട്ടൂക്കാരന് (മുൻ കേരള പോലീസ് താരം) കല്ലറയ്‌ക്കൽ ഫൗണ്ടേഷന്റെ 11,111 രൂപയുടെ സ്പെഷ്യൽ അവാർഡ് നൽകും. കല്ലറയ്‌ക്കൽ ഫൗണ്ടേഷൻ ബെസ്റ്റ് ഫുട്ബോൾ റിപ്പോർട്ടിംഗ് അവാർഡിന് സെബി മാളിയേക്കൽ (സീനിയർ സബ് എഡിറ്റർ, ദീപിക, തൃശൂർ) അർഹനായി. 11,111 രൂപയും മൊമന്റോയും അടങ്ങുന്നതാണ് അവാർഡ്.

അന്തർദേശീയ ഫുട്ബോൾ താരങ്ങളായ സി.സി. ജേക്കബ്, എം.എം. ജേക്കബ്, സന്തോഷ് ട്രോഫി താരം എൻ.കെ. ഇട്ടി മാത്യു, കല്ലറയ്‌ക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. എം.പി. സുരേന്ദ്രൻ ചെയർമാനായ ജൂറിയാണ് മാദ്ധ്യമ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Tags: footballawardKallarackal foundationDr. PV PriyaEbin Rose
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies