അന്ന് എഎസ്ഐ, ഇന്ന് മീൻകച്ചവടക്കാരൻ; പെൻഷൻ മുടങ്ങിയതോടെ മരുന്ന് വാങ്ങാനുള്ള പണം ആന്റോ കണ്ടെത്തിയതിങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് എഎസ്ഐ, ഇന്ന് മീൻകച്ചവടക്കാരൻ; പെൻഷൻ മുടങ്ങിയതോടെ മരുന്ന് വാങ്ങാനുള്ള പണം ആന്റോ കണ്ടെത്തിയതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 06:26 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പെൻഷൻ ആനുകൂല്യങ്ങൾ നിലച്ചതോടെ ഉപജീവന മാർഗത്തിനായി മീൻ കച്ചവടം തുടങ്ങി മുൻ എ എസ് ഐ. ഒന്നര വർഷമായി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതോടെയാണ് ആന്റോ ഉപജീവന മാർഗത്തിനായി മീൻ കച്ചവടത്തിനിറങ്ങിയത്. ഹൃദ്രോഗിയായ ആന്റോയ്‌ക്ക് മരുന്നിന് പോലുമുള്ള പണം തികയാതെ വന്നപ്പോൾ ചെങ്ങാലൂരിന് സമീപം ‘ കടപ്പുറം പച്ചമീൻ’ എന്ന പേരിൽ മീൻ കച്ചടവടം തുടങ്ങുകയായിരുന്നു.

2023ലാണ് എ എസ് ഐയായി ആന്റോ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ നിന്നും വിരമിച്ചത്. ഇതിനിടയിൽ 2020ലുണ്ടായ ഹൃദയാഘാതത്തിനെ തുടർന്ന് നിരവധി അവധികൾ എടുത്തതാണ് പെൻഷൻ ആനുകൂല്യങ്ങൾക്ക് തടയിട്ടത്. ഇതുമായി ബന്ധപ്പെട്ട ഫയൽ നീങ്ങാത്തതിനാൽ 2020ലെ ശമ്പള പരിഷ്‌കരണത്തിന്റെ ആനൂകൂല്യങ്ങളും ആന്റോയ്‌ക്ക് നഷ്ടമായി. തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയായിരുന്നു ആന്റോ മുന്നോട്ടു പോയിരുന്നത്.

4,500 രൂപയെങ്കിലും മരുന്നിന് ആവശ്യമായി വന്നതോടെയാണ് ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരിക്കാതെ മറ്റ് ജോലികൾ ചെയ്യാമെന്ന തീരുമാനത്തിലേക്ക് ആന്റോ എത്തിയത്. ഇതോടെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മീൻ കച്ചവടം ആരംഭിച്ചു. കച്ചവടം നന്നായി നടക്കുന്നതിനായി പ്രദേശ വാസികളെല്ലാവരും ചേർന്ന് ആന്റോയ്‌ക്കായി സമൂഹമാദ്ധ്യമങ്ങളിൽ ഒരു ഗ്രൂപ്പും തുടങ്ങി. ഏതൊക്കെ മീനുകളാണ് വിൽക്കുന്നതെന്നും ഇതിന്റെ വിലവിവര പട്ടികളും ഗ്രൂപ്പിൽ അറിയിക്കുന്നതിനാൽ മീൻ വാങ്ങാൻ ആവശ്യക്കാർ ഏറെയാണെന്ന് ആന്റോ പറയുന്നു. രാവിലെ 8.30 മുതൽ രാത്രി 8.30 വരെയാണ് കച്ചവടം.

പെൻഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇപ്പോൾ ഒഴിവായിട്ടുണ്ടെന്നും വൈകാതെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ആന്റോ പറഞ്ഞു. എന്നാൽ ആനുകൂല്യങ്ങൾ ലഭിച്ച ശേഷവും അഭിമാനത്തോടെ മീൻ കച്ചവടം തുടരാനുള്ള തീരുമാനത്തിലാണ് ആന്റോ.

Tags: trisurRetired ASISelling Fish
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies