'ഞാൻ എന്റെ പരമാവധി നൽകി, പക്ഷേ ഇത് അർഷദിന്റെ ദിവസമായിരുന്നു'; രാജ്യത്തിനായി മറ്റൊരു മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞാൻ എന്റെ പരമാവധി നൽകി, പക്ഷേ ഇത് അർഷദിന്റെ ദിവസമായിരുന്നു’; രാജ്യത്തിനായി മറ്റൊരു മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 09:42 am IST
FacebookTwitterWhatsAppTelegram

പാരിസ്: രാജ്യത്തിനായി വീണ്ടുമൊരു മെഡൽ നേട്ടം സ്വന്തമാക്കാനായതിൽ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര. ഒളിമ്പിക്‌സിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെയാണ് നീരജ് ചോപ്രയുടെ പ്രതികരണം. ഇന്ന് അർഷദിന്റെ ദിനമായിരുന്നുവെന്നും, ഇപ്പോഴത്തെ തന്റെ പ്രകടനത്തെ കുറിച്ച് സ്വയം വിലയിരുത്തുന്നതിനും, കളി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സമയമാണിതെന്നും നീരജ് ചോപ്ര പറഞ്ഞു.

” രാജ്യത്തിന് വേണ്ടി ഓരോ വട്ടവും മെഡൽ നേടുമ്പോഴും വളരെ അധികം സന്തോഷമുണ്ട്. കളി മെച്ചപ്പെടുത്താനായി പ്രവർത്തിക്കേണ്ട സമയമാണ് ഇനി. വിഷയത്തിൽ കൃത്യമായ വിശകലനം നടത്തി പ്രകടനം നടത്താൻ ശ്രമിക്കും. രാജ്യത്തിന് വേണ്ടി ഇനിയും ധാരാളം നേടാനും, മുന്നോട്ട് പോകാനുമുണ്ട്. കടുപ്പമേറിയ മത്സരമായിരുന്നു ജാവലിൻ ത്രോയിൽ നടന്നത്. ഓരോ കായികതാരത്തിനും അവരുടേതായ സമയമുണ്ട്. ഇന്ന് അർഷദിന്റെ ദിവസമായിരുന്നു. ഞാൻ എന്റെ മികച്ച പ്രകടനമാണ് ഇവിടെ നടത്തിയത്.

പ്രശ്‌നങ്ങൾ പരിഹരിച്ച് കാര്യക്ഷമതയോടെ പ്രവർത്തിക്കും. ഇന്ത്യയുടെ ഭാവി ഒളിമ്പിക് സാധ്യതകൾ വളരെ മികച്ചതാണ്. ഇക്കുറി നമ്മുടെ ദേശീയഗാനം ഇക്കുറി മുഴങ്ങിയില്ലെങ്കിലും ഭാവിയിൽ അതുണ്ടാകുമെന്നും” നീരജ് ചോപ്ര പറയുന്നു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും, 90 മീറ്റർ എന്ന കടമ്പ കടക്കാൻ നീരജിന് സാധിച്ചിരുന്നില്ല. 92.97 മീറ്റർ എറിഞ്ഞ പാക് താരം അർഷദ് നദീമിനാണ് ഈയിനത്തിൽ സ്വർണം. ഒളിമ്പിക് റെക്കോർഡോടെയാണ് അർഷദ് സ്വർണം കരസ്ഥമാക്കിയത്. 88.54 മീറ്റർ ദൂരം എറിഞ്ഞ ഗ്രനാഡ താരം ആൻഡേഴ്‌സൺ പീറ്റേഴ്‌സിനാണ് വെങ്കല മെഡൽ.

Tags: NEERAJ CHOPRAjavelin throwPARIS OLYMPICS 2024FEATURED2Arshad Nadeem
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies