ബംഗ്ലാദേശിൽ സുപ്രീംകോടതിയെയും വെറുതെ വിടാതെ കലാപകാരികൾ; കോടതി വളഞ്ഞു; ഭീഷണിക്ക് വഴങ്ങി രാജിവച്ച് ചീഫ് ജസ്റ്റിസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിൽ സുപ്രീംകോടതിയെയും വെറുതെ വിടാതെ കലാപകാരികൾ; കോടതി വളഞ്ഞു; ഭീഷണിക്ക് വഴങ്ങി രാജിവച്ച് ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 02:31 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ഇടക്കാല സർക്കാർ അധികാരമേറ്റിട്ടും ബംഗ്ലാദേശ് ശാന്തമാകുന്നില്ല. സുപ്രീംകോടതിയിലടക്കം കലാപകാരികൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാരുടെ ഭീഷണിക്ക് വഴങ്ങി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസ്സൻ രാജിവച്ചു.

നൂറുകണക്കിന് കലാപകാരികൾ സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. പ്രാദേശിക സമയം ഒരു മണിക്കുള്ളിൽ രാജി വയ്‌ക്കണമെന്ന് ചീഫ് ജസ്റ്റിസിന് അന്ത്യശാസനം നൽകിയിരുന്നു. ഈ ഭീഷണിക്ക് വഴങ്ങിയാണ് ചീഫ് ജസ്റ്റിസ് രാജി വച്ചത്.  അപ്പലെറ്റ് ഡിവിഷനിലെ  ജഡ്ജിമാരോടും രാജി വയ്‌ക്കാൻ നിർദേശിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. രാജ്യത്തിന്റെ സ്ഥിതി​ഗതികൾ വിലയിരുത്താനും കോടതി നടപടികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും വിലയിരുത്തനായി ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിൽ ഫുൾ കോർട്ട് മീറ്റിം​ഗ് സം​ഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് രാജി ആവശ്യപ്പെട്ട് കലാപകാരികൾ കോടതി വളപ്പിൽ തടിച്ചുകൂടിയത്.

നൽകിയ സമയപരിധിക്കുള്ളിൽ രാജി വച്ചില്ലെങ്കിൽ ജഡ്ജിമാരുടെ വസതികൾ ഉപരോധിക്കുമെന്ന് പ്രതിഷേധക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ബം​ഗ്ലാദേശ് ബാങ്ക് മേധാവി അബ്ദുർ റൂഫ് താലുകേദാർ രാജിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി കൂടിയാലോചിച്ച ശേഷമാതും ചീഫ് ജസ്റ്റിസ് രാജി സമർപ്പിക്കുകയെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായ ഒബൈദുൽ ഹസ്സൻ സുപ്രീംകോടതിയുടെ തലപ്പ‌ത്ത് നിയമിതനായത്.

Tags: resignBangladesh chief justiceprotesters gherao Supreme Courtultimatum
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies