കൊച്ചി: മട്ടാഞ്ചേരിയിൽ ജീവിച്ചിരുന്ന രണ്ടു ജൂത വംശജരിൽ ഒരാൾ മരിച്ചു. 89 കാരി ക്യൂനി ഹലേഗയാണ് മരിച്ചത്. വ്യവസായിയായിരുന്ന എസ്.കോഡറിന്റെ മകളാണ്. കൊച്ചിയിലെ ജൂതപ്പള്ളിയായ സിനഗോഗിന്റെ വാർഡൻ ആയിരുന്നു.
പരേതനായ എസ്.ഹലേ ആണ് ഭർത്താവ്. രാവിലെ ആറരയോടെയാണ് മരണം സംഭവിച്ചത്. ഫിയോണ ,ഡേവിഡ് ഹലേഗ എന്നിവരാണ് മക്കൾ. ഇരുവരും അമേരിക്കയിലാണ്. 3 മണിയോടെ മട്ടാഞ്ചേരി ജൂത സെമിത്തേരിയിലാണ് സംസ്‌കാരം.















