കാസർകോട്: പുനർ വിവാഹ വാഗ്ദാനം നൽകി റിട്ട. ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന (34) ആണ് പിടിയിലായത്.
ആറ് മാസം മുമ്പ് കോഴിക്കോട്ടെ ഹോട്ടലിൽ വച്ച് റിട്ട. ഡോക്ടറുടെ വിവാഹ ചടങ്ങ് നടത്തിയിരുന്നു. എന്നാൽ ഡോക്ടർ പള്ളിയിൽ പോയ സമയത്ത് ഇർഷാനയും കൂട്ടാളിയും തട്ടിപ്പ് നടത്തി മുങ്ങുകുകയായിരുന്നു. ഡോക്ടറുടെ 5 ലക്ഷം രൂപയും ഫോണുമാണ് സംഘം കവർന്നത്. പത്ര പരസ്യം കണ്ടാണ് ഇർഷാന ഉൾപ്പെടെയുള്ള നാലംഗ സംഘം ഡോക്ടറെ ബന്ധപ്പെട്ടത്.
പുനർ വിവാഹം നടത്താമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പറ്റിക്കപ്പെട്ടത് തിരിച്ചറിഞ്ഞതോടെ ഡോക്ടർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ നീലേശ്വരത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.















