മുല്ലപ്പെരിയാർ വിഷയം; തമിഴ്നാട് ജയിക്കാൻ കേരള സർക്കാർ ആ​ഗ്രഹിക്കുന്നു; ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നു; വിമർശിച്ച് അഡ്വ. റസൽ‌ ജോയ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുല്ലപ്പെരിയാർ വിഷയം; തമിഴ്നാട് ജയിക്കാൻ കേരള സർക്കാർ ആ​ഗ്രഹിക്കുന്നു; ഇടത് വലത് മുന്നണികൾ രാഷ്‌ട്രീയം കളിക്കുന്നു; വിമർശിച്ച് അഡ്വ. റസൽ‌ ജോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 07:32 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് മുല്ലപ്പെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ റസൽ ജോയ്. കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്നും വിഷയത്തിൽ ഇടത് വലത് മുന്നണികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും റസ്സൽ ജോയ് വ്യക്തമാക്കി.

വിഷയത്തിൽ കോടതിയിൽ കൃത്യമായ വാദങ്ങൾ ഉന്നയിക്കാൻ കേരളത്തിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാടിന്റെ വാദങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ് കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികളുടെ ഉദ്ദേശ്യം. സുരക്ഷയുമായി ബന്ധപ്പെട്ട് ഇടത്-വലത് മുന്നണികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ ഡാം എന്ന ആവശ്യവുമായി കേരളത്തിലെ എംപിമാർ പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ നിർമാണം പൂർത്തിയാകാൻ ഒരുപാട് വർഷമെടുക്കും. പണിയൊരിക്കലും നടക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് രാഷ്‌ട്രീയപാർട്ടികളെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡാം ആവശ്യമില്ല, തമിഴ്നാടിന് ജലമെത്തിക്കാൻ നിലവിലെ ഡാമിൽ നിന്ന് 50 അടി ഉയരത്തിൽ തുരങ്കം നിർമിക്കുക, ഡാമിലെ ജലം അപകട സാധ്യതയില്ലാത്ത തരത്തിൽ ക്രമീകരിച്ച് ഇരു സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുല്ലപ്പെരിയാർ ഏകോപന സമിതി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനുള്ള സമിതിയുടെ തീരുമാനം. ഇതിന്റെ ഭാ​ഗമായി ഓ​ഗസ്റ്റ് 15-ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കരിങ്കൽ ചപ്പാത്ത് മുതൽ ആലുവ പാലം വരെയുള്ള പാലങ്ങളിൽ പ്രതിഷേധത്തിന്റെ പ്ലക്കാർഡ് പിടിച്ചാകും പ്രതിഷേധം സംഘടിപ്പിക്കുക. ഇത് ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു.  ജനങ്ങൾ തയ്യാറാണ്. അതിനാൽ തന്നെ പല സമരമുറകളും പുറത്തെടുക്കും. കൃത്യമായ നിർദേശങ്ങൾ‌ നൽകിയാൽ പലരുടെയും തലയിൽ കയറിയിട്ടുള്ള രാഷ്‌ട്രീയമൊക്കെ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. കേരളത്തിൽ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നതിനുമായിരുന്നു സന്ദർശനം.

Tags: MULLAPERIYAR DAMFEATURED2Ad. Rasal Joy
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies