ചരിത്രം കുറിച്ച മെഡലുമായി ശ്രീജേഷും സംഘവും ഭാരതമണ്ണിൽ; ഡൽഹിയിൽ വൻ വരവേൽപ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചരിത്രം കുറിച്ച മെഡലുമായി ശ്രീജേഷും സംഘവും ഭാരതമണ്ണിൽ; ഡൽഹിയിൽ വൻ വരവേൽപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 12:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്രം കുറിച്ച് തുടർച്ചയായ രണ്ടാം വെങ്കല മെഡൽ നേടിയ ശ്രീജേഷിനും സംഘത്തിനും ഭാരതമണ്ണിൽ ഉജ്ജ്വല വരവേൽപ്. ഡൽഹി വിമാനത്താവളത്തിൽ രാവിലെയെത്തിയ സംഘത്തിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിമാനത്താവളത്തിന് പുറത്ത് വരവേറ്റത്.

മലയാളി താരം പിആർ ശ്രീജേഷ്, സഞ്ജയ് റാണ, അഭിഷേക് നെയിൻ, അമിത് റോഹിദാസ്, സുമിത് വാൽമീകി എന്നിവരുൾപ്പെടെയാണ് രാവിലെ ഡൽഹിയിൽ വിമാനമിറങ്ങിയത്. ഹോക്കി ടീമിലെ ആദ്യ ബാച്ച് ശനിയാഴ്ച രാവിലെ മടങ്ങിയെത്തിയിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിനായി പാരിസിൽ തങ്ങിയ ബാക്കിയുളള ടീമംഗങ്ങളാണ് ഇന്ന് രാവിലെ എത്തിയത്.

വിമാനത്താവളത്തിന് പുറത്ത് മാദ്ധ്യമങ്ങൾക്ക് മുൻപിൽ ഒളിമ്പിക്‌സ് മെഡൽ പ്രദർശിപ്പിച്ച സംഘം മെഡൽ കഴുത്തിലണിഞ്ഞ് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ശ്രീജേഷിന്റെ അവസാന അന്താരാഷ്‌ട്ര മത്സരമായിരുന്നു പാരിസിലേത്. നേരത്തെ തന്നെ ഒളിമ്പിക്‌സോടെ വിടവാങ്ങുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്താണ് താരം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയത്.

ഇന്ത്യയുടെ വെങ്കല മെഡൽ പോരാട്ടത്തിൽ ഉൾപ്പെടെ ശ്രീജേഷ് ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ശ്രീജേഷ് ഉളളതുകൊണ്ടാണ് ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ ലഭിച്ചതെന്നായിരുന്നു ടീമംഗം സുമിത് വാൽമീകിയുടെ പ്രതികരണം. ടൂർണമെന്റിലുടനീളം ശ്രീജേഷ് മികച്ച പ്രകടനമാണ് നടത്തിയതെന്നും സുമിത് പറഞ്ഞു. രാജ്യത്തെ മൊത്തം അന്തരീക്ഷം നിങ്ങൾക്ക് കാണാവുന്നതാണ്. അവർ ഞങ്ങളെ കൂടുതൽ സ്‌നേഹിക്കുന്നു. ഏറെ അഭിമാനം തോന്നുന്നുവെന്നും കൂടുതൽ മികച്ച പ്രകടനം നടത്താൻ ഈ സ്‌നേഹം സഹായിക്കുമെന്നും സുമിത് പറഞ്ഞു.

1972 ലെ മ്യൂണിച്ച് ഗെയിംസിന് ശേഷം ആദ്യമായിട്ടാണ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ തുടർച്ചയായി മെഡലുകൾ നേടുന്നത്.

Tags: PR SREEJESHOlympic Hockey Teamഒളിമ്പിക്‌സ് ഹോക്കിരണ്ടാം വെങ്കല മെഡൽ
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies