വെടിനിർത്തൽ കരാർ നടപ്പായാൽ ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കത്തിൽ നിന്ന് ഇറാൻ പിന്മാറിയേക്കും; പ്രശ്‌നപരിഹാരം ഉണ്ടാകണമെന്ന് ബൈഡൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെടിനിർത്തൽ കരാർ നടപ്പായാൽ ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കത്തിൽ നിന്ന് ഇറാൻ പിന്മാറിയേക്കും; പ്രശ്‌നപരിഹാരം ഉണ്ടാകണമെന്ന് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 05:57 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ സാധിച്ചാൽ, ഇസ്രായേലിനെതിരായി ആക്രമണം നടത്താനുള്ള പദ്ധതിയിൽ നിന്ന് ഇറാൻ പിന്മാറിയേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ ആഴ്ച അവസാനത്തോടെ മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് ബൈഡൻ യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്ന ശുഭാപ്തി വിശ്വാസം പങ്കുവച്ചത്.

ചർച്ചയിൽ ഹമാസ് പ്രതിനിധികൾ പങ്കെടുത്തേക്കില്ലെന്ന് സൂചിപ്പിച്ചെങ്കിലും, ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരായ നീക്കം നീളുമെന്ന് ഒരു ഇറാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ” വെടിനിർത്തൽ കരാർ നടപ്പായാൽ ഇറാൻ ആക്രമണത്തിൽ നിന്ന് പിന്മാറുമെന്നാണ് എന്റെ പ്രതീക്ഷ. എന്നാൽ ഇരുകൂട്ടർക്കുമിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് വെടിനിർത്തൽ കരാർ നടപ്പിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറുകയാണെന്നും” ബൈഡൻ പറയുന്നു.

വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചകൾ നാളെ ഈജിപ്തിലോ ഖത്തറിലോ പുന:രാരംഭിക്കാനാണ് തീരുമാനം. സംഘർഷം തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം വെടിനിർത്തൽ കരാർ നടപ്പിലാക്കുക എന്നതാണെന്നാണ് യുഎസ് വിശ്വസിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി പറയുന്നു. അതേസമയം ചർച്ചകളിൽ ഹമാസ് പ്രതിനിധികളും പങ്കെടുക്കുമെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേൽ വ്യക്തമാക്കി. ഹമാസിനെ പ്രതിനിധീകരിച്ച് തങ്ങൾ തീരുമാനമെടുക്കാമെന്ന് ദോഹ ഉറപ്പുനൽകിയതായും വേദാന്ത് പട്ടേൽ കൂട്ടിച്ചേർത്തു.

അതേസമയം ഏതാനും മാസങ്ങൾക്ക് മുൻപ് തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചാൽ മാത്രമേ യോഗത്തിൽ പങ്കെടുക്കുകയുള്ളു എന്നാണ് ഹമാസിന്റെ നിലപാട്. എന്നാൽ ഇതിൽ പല ആവശ്യങ്ങളിലും ഭേദഗതി വരുത്തിക്കൊണ്ട് തങ്ങൾ മുന്നോട്ട് വച്ച കരാർ അംഗീകരിക്കണമെന്ന നിലപാടാണ് ഇസ്രായേൽ മുന്നോട്ട് വച്ചത്. ഇത് ഹമാസ് നിരസിച്ചിട്ടുണ്ട്.

 

 

 

 

 

 

Tags: israelbidenIRANceasefire deal
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies