നദ്ദയുടെ ഉറപ്പിൽ തണുത്ത് റസിഡന്റ് ഡോക്ടർമാർ; രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നദ്ദയുടെ ഉറപ്പിൽ തണുത്ത് റസിഡന്റ് ഡോക്ടർമാർ; രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 06:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ സമരം അവസാനിപ്പിച്ച് റസിഡന്റ് ഡോക്ടർമാർ. തൊഴിലിടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻസ്(ഫോർഡ) സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യവ്യാപകമായി നടത്തി വന്ന പണിമുടക്കാണ് സംഘടന പിൻവലിച്ചത്. ജെ പി നദ്ദയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം എന്ന തങ്ങളുടെ ആവശ്യത്തിന് ഉടനടി പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഫോർഡ പ്രസിഡന്റ് അവിരാൾ മാത്തൂർ പറഞ്ഞു. ” ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും, ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുമെന്ന് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി. സമയബന്ധിതമായ രീതിയിൽ ഞങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

പ്രശ്‌ന പരിഹാര സമിതിക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഫോർഡ പ്രതിനിധികളേയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും” മാത്തൂർ വ്യക്തമാക്കി. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി റസിഡന്റ് ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

ആശുപത്രികളെ സേഫ് സോണുകളായി പ്രഖ്യാപിക്കുക, ആരോഗ്യ പ്രവർത്തകർക്കും ഈ മേഖലയിൽ നടക്കുന്നതുമായ അക്രമങ്ങൾക്കെതിരെ കേന്ദ്ര നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎംഎ പ്രതിനിധികളും ഇന്നലെ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കേസ് അന്വേഷണം കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സേവനം നിഷേധിച്ചുകൊണ്ടുള്ള പണിമുടക്കിൽ നിന്ന് ഡോക്ടർമാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags: j.p.naddaResident doctors' bodyends strikehealth minister Naddasafety demandsFORDA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies