"അദ്ദേഹത്തെ മഹാത്മയെന്ന് വിളിക്കില്ല, രാജ്യത്തെ ആദ്യ ന്യൂനപക്ഷ നേതാവാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി": നിലപാട് വ്യക്തമാക്കി ജെ. സായ് ദീപക്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അദ്ദേഹത്തെ മഹാത്മയെന്ന് വിളിക്കില്ല, രാജ്യത്തെ ആദ്യ ന്യൂനപക്ഷ നേതാവാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി”: നിലപാട് വ്യക്തമാക്കി ജെ. സായ് ദീപക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 07:27 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിലെ ആദ്യ ന്യൂനപക്ഷ നേതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയായിരുന്നുവെന്ന് അഭിഭാഷകനും എഴുത്തുകാരനുമായ ജെ. സായ് ദീപക്. ഗാന്ധി കോൺഗ്രസിന്‍റെ നേതൃസ്ഥാനത്തേക്ക് വരുന്നത് ഖിലാഫത്ത് പ്രവർത്തകരുടെ പിന്തുണയോടെയാണ്. ആധുനിക ഭാരതചരിത്രത്തിലെ ആദ്യ ഇസ്ലാമിക് മൂവ്മെന്‍റ് ആയിരുന്നു ഖിലാഫത്ത്. മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജനത്തിന് കരുക്കൾ നീക്കിയ പ്രസ്ഥാനമാണത്. വിഭജനത്തിന് അനുയോജ്യമായ സമയവും അവസരവും നോക്കിയിരുന്ന പ്രസ്ഥാനത്തിന് അവസരം നൽകിയത് ഹിന്ദുനേതാക്കളെന്ന് വിളിക്കുന്നവരായിരുന്നുവെന്നും വിഭജനവുമായി ബന്ധപ്പെട്ട് ഹിന്ദുജനവിഭാഗത്തെ വംശഹത്യയിലേക്ക് തള്ളിവിട്ട നേതാവാണ് ​ഗാന്ധിയെന്നും സായി ദീപക് പറഞ്ഞു. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു സായ് ദീപക്കിന്റെ വാക്കുകൾ.

“”ഒരു രാഷ്‌ട്രീയ നേതാവിനെ എതിർക്കുമ്പോൾ അവസാനം എത്തിച്ചേരുന്നത് അവരുടെ കുറവുകളേയും ഗുണങ്ങളെയും കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിലാണ്. അതുകൊണ്ട് തന്നെ എനിക്ക് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ, അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെയും പ്രഭാഷണങ്ങളുടെയും ദീർഘകാലം ഭാരതത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ, ഇപ്പോഴും നമ്മൾ അതിന് വില നൽകേണ്ടി വരുന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ മനസിലാക്കണമായിരുന്നു. ഭാരതത്തെ കോളനിവത്കരണത്തിൽ നിന്ന് മുക്തമാക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ വളരെ നല്ല ആശയങ്ങളാണ് ഉണ്ടായിരുന്നത്. അക്കാര്യം ഒരിക്കലും നിഷേധിക്കുന്നില്ല. എന്നാൽ ഒരു വ്യക്തിക്ക് രണ്ട് വശങ്ങളുണ്ട്, അവസാനം ഒരു ബാലൻസ് ഷീറ്റ് കണക്കെ ഒരു മനുഷ്യനെ വിലയിരുത്തുമ്പോൾ മൊത്തത്തിൽ നല്ലതോ ചീത്തയോ എന്ന ചോദ്യമായിരിക്കും നമ്മൾ ചോദിക്കുക. പൊതുരാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരാൾക്കും അത്തരം സൂക്ഷ്മ പരിശോധനകളിൽ നിന്ന് ഒളിച്ചോടാനാകില്ല.

എന്റെ അറിവിൽ ഭാരതത്തിന്റെ ആദ്യ ന്യൂനപക്ഷ നേതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയാണ്. കാരണം 1920 ഓഗസ്റ്റിൽ തിലകിന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹം കോൺഗ്രസിന്റെ അധികാര സ്ഥാനത്തേക്ക് വരുന്നത് ഖിലാഫത്ത് പ്രവർത്തകരുടെ ബലത്തിലാണ്. ആധുനിക ഭാരതീയ ചരിത്രത്തിലെ ആദ്യത്തെ ഇസ്ലാമിക മൂവ്‌മെന്റായിരുന്നു അതെന്നാണ് എന്റെ അഭിപ്രായം. മതാടിസ്ഥാനത്തിലുള്ള ഭാരതത്തിന്റെ വിഭജനത്തിന് കരുക്കൾ നീക്കിയ പ്രസ്ഥാനമാണ് ഖിലാഫത്ത്. അതിന് അനുയോജ്യമായ അവസരം നോക്കിയിരുന്ന ഒരു പ്രസ്ഥാനത്തിന് ഒടുവിൽ അതിനുള്ള അവസരം ഒരുക്കി നൽകിയത് ഹിന്ദു നേതാക്കളെന്ന് വിളിക്കപ്പെടുന്നവരായിരുന്നു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ ‘മഹാത്മാ’ എന്ന് വിളിക്കാൻ തയ്യാറാകാത്തത്.

വിഭജന കാലത്തെ ലഹളയുടെ സമയത്ത് ഇടതും വലതും മധ്യത്തിലുമെല്ലാം ഹിന്ദുവിന് രക്ത ചൊരിച്ചിലുണ്ടാകുമ്പോൾ അദ്ദേഹം എന്തുചെയ്തു എന്ന് പരിശോധിച്ചു. മഹാത്മാ എന്ന വിശേഷണത്തിന് മുൻപ് ആരായിരുന്നു അദ്ദേഹം? ആ വിശേഷണം അദ്ദേഹത്തിന് നൽകിയതിന് നീതീകരിക്കാവുന്ന കാരണങ്ങൾ ഉണ്ടോ? അതോ അദ്ദേഹം ആ വിശേഷണം മുതലെടുക്കുകയായിരുന്നോ എന്നെല്ലാം വിശകലനം ചെയ്തു. അങ്ങനെ നോക്കുമ്പോൾ ഹിന്ദു ജനവിഭാഗത്തെ വംശഹത്യയിലേക്ക് തള്ളിവിട്ട ഒരു നേതാവാണ് അദ്ദേഹമെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് അദ്ദേഹത്തെ മഹാത്മാവെന്ന് വിളിക്കാൻ തയ്യാറാകാത്തത്.

Tags: J Sai Deepak
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies