ഒത്തുതീർപ്പ് ശ്രമങ്ങൾ അംഗീകരിക്കില്ല; ഇസ്രായേലിനെതിരായ നീക്കത്തിൽ നിന്ന് പിന്മാറിയാൽ ദൈവകോപമുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒത്തുതീർപ്പ് ശ്രമങ്ങൾ അംഗീകരിക്കില്ല; ഇസ്രായേലിനെതിരായ നീക്കത്തിൽ നിന്ന് പിന്മാറിയാൽ ദൈവകോപമുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 01:57 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ഒരു രീതിയിലും പിന്നോട്ട് പോകാനോ വിട്ടുവീഴ്‌ച്ചയ്‌ക്കോ തയ്യാറല്ലെന്നും, അങ്ങനെ സംഭവിച്ചാൽ ദൈവകോപം ഉണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ടെഹ്‌റാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനായി എത്തിയ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്‌നം മൂർച്ഛിച്ചത്.

ഇസ്രായേലിനെതിരെ നീങ്ങാനുള്ള നീക്കം പുന:പരിശോധിക്കണമെന്നും, ആക്രമണം ഒഴിവാക്കണമെന്നും ഇറാന് മേൽ പല രാജ്യങ്ങളും സമ്മർദ്ദം ചെലുത്തിയിരുന്നു. ശത്രുവിന്റെ മനശാസ്ത്രപരമായ നീക്കമാണിതെന്നാണ് ഖമേനി ഇതിനെ വിശേഷിപ്പിച്ചത്. തുടർന്നാണ് ഒരു രീതിയിലും ഇസ്രായേലിനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറില്ലെന്ന് ഖമേനി ആവർത്തിച്ചത്. അങ്ങനെ സംഭവിച്ചാൽ അത് ദൈവത്തിന്റെ ശിക്ഷയെ ക്ഷണിച്ചു വരുത്തുന്നതിന് തുല്ല്യമാണെന്നും ഖമേനി പറയുന്നു.

ഹനിയയുടെ മരണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാൻ ആരോപിക്കുന്നു. അമേരിക്ക ഉൾപ്പെടെയുളള രാജ്യങ്ങൾ മധ്യസ്ഥ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഖമേനി പ്രതിഷേധം അറിയിച്ചത്. വലിയ ശക്തികളുടെ ആവശ്യങ്ങൾക്ക് വഴങ്ങുന്നവർ സ്വന്തം രാജ്യത്തിന്റെ ശക്തി തിരിച്ചറിയാതെ എതിരാളികളുടെ കഴിവിനെയാണ് മനസിലാക്കുന്നതെന്നും, സമ്മർദ്ദങ്ങളെ അതിജീവിക്കണമെന്നും ഖമേനി കൂട്ടിച്ചേർത്തു.

ഇറാന്റെ വികസനത്തിന് ചില ശക്തികൾ വഴിമുടക്കുകയാണെന്നും, അമേരിക്ക, ബ്രിട്ടൺ, ഇസ്രായേൽ എന്നീ ശത്രുക്കളുടെ ശക്തിയെ പെരുപ്പിച്ച് കാട്ടാനാണ് ഇവർ ശ്രമിക്കുന്നതെന്നും ആയത്തുള്ള ആരോപിച്ചു. ഒരു രീതിയിലും ഒത്തുതീർപ്പിനില്ലെന്നും അത്തരം നിർദ്ദേശങ്ങൾ തള്ളിക്കളയുകയാണെന്നും ഖമേനി അറിയിച്ചു. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഖമേനിയുടെ നിലപാടിനെ പരസ്യമായി തന്നെ പിന്തുണച്ചിട്ടുണ്ട്. അതേസമയം ഇറാനിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും വ്യക്തമാക്കിയിട്ടുണ്ട്.

Tags: israelIRANFEATURED2Iran's Supreme LeaderAyatollah Khamenei
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies